പൂര്‍ണമായി വഴങ്ങിക്കൊടുത്ത ശേഷം പരസ്യപ്പെടുത്തരുത്, സമ്മതമല്ലെങ്കില്‍ ആദ്യമേ പറയണം; അനുമോള്‍

മലയാള സിനിമയിലെ ശ്രദ്ധേയരായ യുവനടിമാരില്‍ മുന്‍നിരയിലാണ് അനുമോള്‍. ‘ചായില്യം’ എന്ന മലയാള സിനിമയിലൂടെയാണ് അനുമോള്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. തുടര്‍ന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ‘വെടിവഴിപാട്’ ഉള്‍പ്പടെയുള്ള നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറി നടി.ഇതുവരെ അഭിനയിച്ച എല്ലാ ചിത്രങ്ങളിലും വ്യക്തിത്വമുള്ള കഥാപാത്രങ്ങളെയാണ് അനുമോള്‍ അവതരിപ്പിച്ചിട്ടുള്ളത്.

സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അനിമോള്‍. തന്‍്റെ സിനിമ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ പങ്കുവയ്ക്കാറുണ്ട്. സിനിമയില്‍ ലൈംഗീകചൂഷണം നടക്കുന്നു എന്ന ആരോപണത്തെക്കുറിച്ചുള്ള സ്വന്തം പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി. ഒരു ചാനല്‍ അഭിമുഖത്തിലാണ് നടി ഇങ്ങനെ പ്രതികരിച്ചത്.

“സ്വന്തം നിലപാടില്‍ ഉറച്ചുനിന്നാല്‍ ആരും ആരെയും ചൂഷണം ചെയ്യാന്‍ തയ്യാറാവില്ല. എന്നെ സംബന്ധിച്ച്‌ ഞാന്‍ ബോള്‍ഡായി സംസാരിക്കും. വീട്ടുകാര്‍ അങ്ങനെയാണ് എന്നെ വളര്‍ത്തിയത്. ആരെങ്കിലും തെറ്റായ രീതിയില്‍ സമീപിച്ചാല്‍ ഞാന്‍ കര്‍ശനമായ രീതിയില്‍ പ്രതികരിക്കും. അതുകൊണ്ടുതന്നെ ഈ പറഞ്ഞ തരത്തിലുള്ള യാതൊരു ലൈംഗികപീഡന അനുഭവങ്ങളും എനിക്ക് ഉണ്ടായിട്ടില്ല.ഇഷ്ടപ്രകാരംവഴങ്ങി കൊടുത്ത ശേഷം അതും പറഞ്ഞു നടക്കുന്നത് മര്യാദയല്ലെന്നും സ്വന്തം നിലപാടില്‍ ഉറച്ചു നിന്നാല്‍ ആരും ആരെയും ചൂഷണം ചെയ്യാന്‍ തയ്യാറാവില്ല എന്നും അനുമോള്‍ പറയുന്നു.

സമ്മതത്തോടെ വഴങ്ങികൊടുത്തശേഷം അത് പറഞ്ഞു നടക്കുന്നത് മര്യാദയല്ല. സാഹചര്യം അതായിരുന്നു എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല.
എന്ത് സാഹചര്യം ആണെങ്കിലും വഴങ്ങി കൊടുത്ത ശേഷം അത് പൊതുസമൂഹത്തില്‍ പറയുന്നത് മാന്യതയല്ല. സിനിമയില്‍ ഗ്ലാമറസായി അഭിനയിക്കാന്‍ സംബന്ധിച്ച്‌ ശേഷം നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് എന്നൊക്കെ പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല എനിക്ക് പറ്റില്ല മറ്റാരെയെങ്കിലും വിളിച്ച്‌ അഭിനയിച്ചോളൂ എന്ന് പറയണമായിരുന്നു.” അനുമോള്‍ നയം വ്യക്തമാക്കുന്നു.