ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ മരണപ്പെട്ടു- അനുമോൾ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുമോൾ. മിനിസ്‌ക്രീൻ അവതാരകയായി കരിയർ തുടങ്ങിയ താരം പിന്നീട് അഭിനയ രംഗത്ത് തിളങ്ങുകയായിരുന്നു. ഇവൻ മേഘരൂപൻ ആയിരുന്നു ആദ്യ ചിത്രം. അകം, വെടിവഴിപാട്, ചായില്യം, ഞാൻ, അമീബ, പ്രേമസൂത്രം, ഉടലാഴം, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ തുടങ്ങിയ സിനിമകളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് അനുമോൾ. താരത്തിന്റെ ബോൾഡ് ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയുടെ കയ്യടി നേടാറുണ്ട്. ഇപ്പോളിതാ അനുമോളുടെ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്, വാക്കുകളിങ്ങനെ,

അച്ഛൻ ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പോൾ മരിച്ചതാണ്. അമ്മയാണ് ഞങ്ങളെ വളർത്തുന്നത്. അമ്മയെ എല്ലാവരും എന്ത് പറയുമെന്ന പേടി അമ്മയ്ക്കുണ്ട്. പക്ഷെ മക്കളുടെ എന്ത് ആഗ്രഹത്തേയും പിന്തുണയ്ക്കുന്ന അമ്മയുമാണ്. മക്കൾ തീരുമാനിക്കുന്നത് ശരിയായിരിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്ന ആളാണ് അമ്മ. അതുകൊണ്ട് അമ്മയുടെ വലിയ പിന്തുണ തന്നെയുണ്ടായിരുന്നു. അതുമതി ഞങ്ങൾക്ക്. വേറെ ആരുടെ പിന്തുണയും ഇല്ലെങ്കിലും അമ്മയുടെ പിന്തുണയുണ്ടെങ്കിൽ ജയിച്ച് വരുമെന്ന് കരുതുന്നവരാണ് ഞാനും അനിയത്തിയും’

അമ്മ കൂടെ തന്നെ നിന്നു. പതിയെ പതിയെ ഓരോ സിനിമകൾ വരുന്നത് അനുസരിച്ച് കുടുംബത്തിലെ ഓരോരുത്തരും പിന്തുണച്ച് തുടങ്ങി. ഇപ്പോൾ ആർക്കും പ്രശ്‌നമൊന്നുമില്ലെന്നാണ് അനുമോൾ പറയുന്നത്.