സാരിക്ക് ബ്ലൗസ് കിട്ടിയില്ലെങ്കിൽ എന്തുകൊണ്ട് ഷർട്ട് ഉപയോഗിച്ചുകൂടാ, അനുമോൾ

പ്രേക്ഷകരുടെ പ്രിയ താരം അനുവിന്റെ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അണിഞ്ഞത് ഒരു സാരി ആണെങ്കിലും ഇവിടെ ചെറിയൊരു വ്യത്യാസമുണ്ട്. പട്ടുസാരിക്ക് ബ്ലൗസിന് പകരം ടീഷർട്ട് ആണ് അനു ഉപയോഗിച്ചത്. തലയിലും കയ്യിലും മുല്ലപ്പൂവും കെട്ടിയിട്ടുണ്ട്. വേറിട്ട ഫോട്ടോഷൂട്ട് തന്നെയാണ് താരം നടത്തിയത്. സാരിക്ക് ബ്ലൗസ് കിട്ടിയില്ലെങ്കിൽ എന്തുകൊണ്ട് ഷർട്ട് ഉപയോഗിച്ചുകൂടാ എന്ന ക്യാപ്ഷനോടെയാണ് പുതിയ ചിത്രങ്ങൾ പങ്കുവെച്ചത്. അതുൽ രാജാവാണ് ചിത്രങ്ങൾ പകർത്തിയത്.

മഴവിൽ മനോരമയിലെ അനിയത്തി എന്ന സീരിയലിലൂടെയായിരുന്നു അനുമോളുടെ മിനിസ്ക്രീൻ അരങ്ങേറ്റം. തിരുവനന്തപുരത്തെ നെടുമങ്ങാട് ആര്യനാട് സ്വദേശിയാണ് അനുമോൾ. ഒരിടത്ത് ഒരു രാജകുമാരി, സീത തുടങ്ങിയ പരമ്പരകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അനുമോൾ അവതരിപ്പിച്ചിരുന്നു. കുസൃതി നിറഞ്ഞ സംസാരവും ചിരിയുമൊക്കെയായി ക്യാമറക്കണ്ണുകളുടെ ഇഷ്ടം കവരുന്ന അനുമോൾ സ്റ്റാർ മാജിക് ടീമിനും പ്രേക്ഷകർക്കുമൊക്കെ ഏറെ പ്രിയങ്കരിയാണ്.

മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനുമോൾ. അനുജത്തി, സീത, ഒരിടത്തൊരു രാജകുമാരി തുടങ്ങിയ പരമ്പരകളിലൂടെയാണ് അനുമോൾ താരം എന്ന നിലയിൽ ഉയരുന്നതെങ്കിലും, കോമഡി ചെയ്യുന്ന സുന്ദരിപ്പെണ്ണ് എന്ന രീതിയിലായിരുന്നു താരം കൂടുതലായും ആരാധകരെ സൃഷ്ടിച്ചത്. സ്റ്റാർ മാജിക്ക് പരിപാ‌‌ടിയിലും താരം സജീവമാണ്. തങ്കച്ചനുമായി ഇടക്ക് ചില വാർത്തകൾ വന്നെങ്കിലും അതെല്ലാം ​ഗോസ്സിപ്പാണെന്ന് ഇരുവരും പറഞ്ഞിരുന്നു