പ്രായം കൂടുംതോറും പക്വത കൂടും! എന്നിട്ടും നമ്മക്കെന്താ ഒരു മാറ്റവും ഇല്ലാത്തത്- അനുശ്രീ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെ സിനിമ രംഗത്ത് എത്തി. സിനിമയിലെത്തിയ നടിക്ക് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ആദ്യ ചിത്രം ഇറങ്ങിയ 2012 മുതൽ ഈ കാലയിളവ് വരെ ഒരുപിടി മികച്ച കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ അനുശ്രീക്ക് ആയിട്ടുണ്ട്. വീട്ടിൽ നടക്കുന്ന വിശേഷങ്ങളെല്ലാം ആരാധകരമായി അനുശ്രീ പങ്കുവെക്കാറുണ്ട്. സഹോദരനും അനുശ്രീയുടെ പോസറ്റിലെ നിറസാന്നിധ്യമാണ്. എല്ലാവരിലും അസൂയ ജനിപ്പിക്കുന്ന തരത്തിലുള്ള സഹോദര ബന്ധമാണ് ഇവരുടേത്. ഇപ്പോൾ സഹോദരന് ജന്മദിനാശംസകൾ നേർന്നെത്തിയിരിക്കുകയാണ് താരം.

പ്രായം കൂടുംതോറും പക്വത കൂടും എന്നാണല്ലോ പ്രമാണം,,എന്നിട്ടും നമ്മക്കെന്താ ഒരു മാറ്റവും ഇല്ലാത്തത്??ആ…ഇനി ഇപ്പൊ ഇങ്ങനെ അങ്ങു പോട്ടെ….So glad I’ve got you bro! Have a brilliant birthday!❤️❤️ Anoob Murali എന്നാണ് അനുശ്രീ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ചിത്രത്തിന് കമന്റുമായി ആരാധകരും രം​ഗത്തെത്തി.

ദിവസങ്ങൾക്ക് മുൻപ് അനുശ്രീയുടേയും സഹോദരന്റെയും ഒരു ചിത്രം ചർച്ചയായിരുന്നു. ആറ്റിൽ നിന്നുള്ള ഫേട്ടോ ഷൂട്ടായിരുന്നു ഇത്. അടിയൊഴുക്കുളള ആറ്റിലായിരുന്നു താരത്തിന്റെ ഫോട്ടോ ഷൂട്ട് . പെങ്ങളുടെ സുരക്ഷയെ കരുതി അനൂപും അനുശ്രീക്കൊപ്പം ആറ്റിൽ ഇറങ്ങിയിരുന്നു. ഷൂട്ട് നടക്കുന്ന സമയത്ത് വെളളത്തിൽ അനൂപ് താഴ്ന്ന് കിടന്നുരുന്നു. ഫോട്ടോ ഷൂട്ടിന് ശേഷം ഇരുവരും ഒന്നിച്ച പോസ് ചെയ്യുകയും ചെയ്തു. ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.