ഞാൻ തെറ്റ് ചെയ്താൽ നല്ല പച്ചയ്ക്ക് തെറി വിളിക്കുന്നതിനും, വിഷമങ്ങൾ വന്നപ്പോൾ കൂടെ നിന്നതിനു നന്ദി- അനുശ്രി

ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് സുഹൃത്തുക്കളാണെന്ന് നടി അനുശ്രി. ഏറ്റവും പ്രധാനപ്പെട്ട സുഹൃത്തുക്കളുടെ ചിത്രങ്ങൾ ഷെയർ ചെയ്തുകൊണ്ടാണ് അനുശ്രീ സൗഹൃദ ദിനാശംസ നേർന്നത്. തെറ്റ് ചെയ്താൽ ശാസിക്കുകയും വിഷമം വരുമ്പോൾ കൂടെ നിൽക്കുന്നതിനും ഒരു ഫോൺ കോൾ അകലെ നിങ്ങൾ ഉണ്ട് എന്ന വിശ്വാസം തന്നതിനും ഒരുപാട് നന്ദിയുണ്ടെന്ന് അനുശ്രീ സോഷ്യൽ മീഡിയയിൽ കുറിച്ചു.

എന്നാൽ താരത്തിന് ജൻമദിനാശംസകൾ അറിയിച്ചും ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ഗൂഗിളിൽ ജൂലൈ 30 ആണ് അനുശ്രീയുടെ ജൻമദിനം. ഇതോടെയാണ് ആരാധകർ താരത്തിന് ആശംസകളുമായി എത്തിയത്. എന്നാൽ തന്റെ ജൻമദിനം ഒക്ടോബർ 24ന് ആണെന്നും അനുശ്രീ വ്യക്തമാക്കി.

അനുശ്രിയൂടെ കുറിപ്പിങ്ങനെ…

എന്റെ ജീവിതത്തിൽ ഉള്ള ചില റെയർ പീസുകൾക്ക് ഞാൻ ഇന്ന് നന്ദി പറയുകയാണ്..എന്നെ ജഡ്ജ് ചെയ്യാതെ കേൾക്കുന്നതിനും..ഞാൻ തെറ്റ് ചെയ്താൽ നല്ല പച്ചയ്ക്ക് തെറി വിളിക്കുന്നതിനും..ജീവിതത്തിൽ വിഷമങ്ങൾ വന്നപ്പോൾ കൂടെ നിന്നതിനും…ഇപ്പോഴും ഒന്നും പ്രതീക്ഷിക്കാതെ കൂടെ നിന്നു ഒരുപാട് സ്‌നേഹിക്കുന്നതിനും..

 

View this post on Instagram

 

എന്റെ ജീവിതത്തിൽ ഉള്ള ചില rare piece കൾക്ക് ഞാൻ ഇന്ന് നന്ദി പറയുകയാണ്..എന്നെ judge ചെയ്യാതെ കേൾക്കുന്നതിനും..ഞാനെങ്ങാനം തെറ്റ് ചെയ്താൽ നല്ല പച്ചക്ക് തെറി വിളിക്കുന്നതിനും..ജീവിതത്തിൽ വിഷമങ്ങൾ വന്നപ്പോൾ കൂടെ നിന്നതിനും …ഇപ്പോഴും ഒന്നും പ്രതീക്ഷിക്കാതെ കൂടെ നിന്നു ഒരുപാട് സ്നേഹിക്കുന്നതിനും..ഒരുപക്ഷേ കണ്മുന്നിൽ ഇല്ലെങ്കിൽ പോലും ഒരു ph call അകലെ നിങ്ങൾ ഉണ്ട് എന്ന വിശ്വാസം തന്നതിനും ഒരുപാട് നന്ദി…Happy Friendship Day.❤❤.@anoob_murali @athiraanoob___ @mahesh_bhai @juliekutty_myluv @pradeep_kalipurayath @sajithandsujith @pinkyvisal @nidhinmaniyan @sabarinathk_ @saneesh.raj.39 @ajingsam @sujil.ps_ @shantikrishna @amal_ajithkumar @s_r_ee_kutty_ @remyaaman

A post shared by Anusree (@anusree_luv) on

മലയാളിപ്രേക്ഷകർക്ക് പ്രിയങ്കരിയായ നായികയാണ് അനുശ്രീ. ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുശ്രീ. മലയാളത്തിലെ സൂപ്പർ സ്റ്റാർസ് ഉൾപ്പെടെ ഉളളവരോടൊപ്പം അഭനയിച്ച താരം താരജാഡകൾ ഒന്നുമില്ലാത്ത ഒരു താരമാണ് താനെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. തന്റെ നാട്ടിലെ പരിപാടികൾക്കെല്ലാം അനുശ്രീ സജീവമായി പങ്കെടുക്കാറുണ്ട്. താരപരിവേഷമില്ലാതെ നാടിനെയും നാട്ടുകാരെയും കാണുന്ന വ്യക്തിയും. ലോക്ക്ഡൗൺ കാലത്ത് പത്തനാപുരത്തുള്ള വീട്ടിലാണ് താരം ഇപ്പോൾ ഉള്ളത്. സോഷ്യൽ മീഡിയയിലൂടെ തന്റെ എല്ലാ വിശേഷങ്ങളും പുതിയ ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ട്.