വീട്ടിലെ നാത്തൂന്‍ ഗര്‍ഭിണി ആയാലുള്ള ഗുണങ്ങള്‍ പലതാണ്- അനുശ്രീ

ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുശ്രീ. മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍സ് ഉള്‍പ്പെടെ ഉളളവരോടൊപ്പം അഭിനയിച്ച താരം താരജാഡകള്‍ ഒന്നുമില്ലാത്ത ഒരു താരമാണ് താനെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. തന്റെ നാട്ടിലെ പരിപാടികള്‍ക്കെല്ലാം അനുശ്രീ സജീവമായി പങ്കെടുക്കാറുണ്ട്. തന്റെ കുടുംബത്തോട് വലിയ അടുപ്പമുളള താരം തന്റെ ചേട്ടന്റെ വിവാഹവും പിറന്നാളുമൊക്കെ ആഘോഷിക്കുന്ന വീഡിയോയും ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ കുടുംബത്തിലേക്ക് പുതിയ അതിഥി എത്തുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. നാത്തൂന്‍ ഗര്‍ഭിണിയായാലുള്ള നേട്ടങ്ങളെക്കുറിച്ചാണ് അനുശ്രീ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

വീട്ടിലെ നാത്തൂന്‍ ഗര്‍ഭിണി ആയാലുള്ള ഗുണങ്ങള്‍ പലതാണ്. നമ്പര്‍ വണ്‍ പലഹാരങ്ങള്‍, നമ്പര്‍ 2 പഴങ്ങള്‍. ബാക്കി വഴിയെ പറയാം, അടിപൊളി, അടിപൊളി’.- അനുശ്രീ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇതിനോടൊപ്പം പലഹാരങ്ങളുടേയും പഴങ്ങളുടേയും ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിനു താഴെ ആശംസകളുമായി എത്തിയത്. നാളത്തെന്നെ അങ്ങോട്ടേക്ക് വരാനുള്ള പ്ലാനുണ്ടെന്നായിരുന്നു ഒരു ആരാധികയുടെ കമന്റ്.

ഈ പഴങ്ങളും മധുരപലഹാരങ്ങളുമൊക്കെ പാവം നാത്തൂനും കൂടി കൊടുക്കണമെന്ന് മറ്റുചിലരും കമന്റ് ചെയ്തു . തന്റെ കരുത്തും പിന്തുണയും സഹോദരന്‍ അനൂപാണെന്ന് അനുശ്രീ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട് . 2017 ജൂണ്‍ 12 നായിരുന്നു അനൂപിന്റെ വിവാഹം. ആതിരയാണ് അനൂപിന്റെ ഭാര്യ.