സൈക്കോ സൈമണെക്കൊണ്ട് തല മസ്സാജ് ചെയ്യിപ്പിച്ച് അനുശ്രി

മലയാളിപ്രേക്ഷകർക്ക് പ്രിയങ്കരിയായ നായികയാണ് അനുശ്രീ. ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുശ്രീ. മലയാളത്തിലെ സൂപ്പർ സ്റ്റാർസ് ഉൾപ്പെടെ ഉളളവരോടൊപ്പം അഭനയിച്ച താരം താരജാഡകൾ ഒന്നുമില്ലാത്ത ഒരു താരമാണ് താനെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. തന്റെ നാട്ടിലെ പരിപാടികൾക്കെല്ലാം അനുശ്രീ സജീവമായി പങ്കെടുക്കാറുണ്ട്. താരപരിവേഷമില്ലാതെ നാടിനെയും നാട്ടുകാരെയും കാണുന്ന വ്യക്തിയും. ലോക്ക്ഡൗൺ കാലത്ത് പത്തനാപുരത്തുള്ള വീട്ടിലാണ് താരം ഇപ്പോൾ ഉള്ളത്. സോഷ്യൽ മീഡിയയിലൂടെ തന്റെ എല്ലാ വിശേഷങ്ങളും പുതിയ ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ട്.

ഇപ്പോളിതാ സൈക്കോ സൈമണെ കൊണ്ട് ഹെഡ് മസാജ് ചെയ്യിപ്പിക്കുന്നതിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. അഞ്ചാംപാതിരയിലെ ‘ഫിഡ്ജറ്റ് സ്പിന്നർ’ സൈക്കോ സൈമൺ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ സുധീർ തനിക്ക് ഹെഡ് മസാജ് ചെയ്ത് കൊടുക്കുന്ന ചിത്രം ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

No excuses… വാസന്തിക്ക് ഹെഡ് മസാജ് ചെയ്യണം എങ്കിൽ… ഒരു സൈക്കോ സൈമൺ എങ്കിലും വേണ്ടേ ?? എന്നാലല്ലേ ഒരു ഗുണം ഉണ്ടാകുള്ളൂ?Thanku @sudheerrumi Kottakkal trained ayurveda therapist.. Fidget spinner special head massage adipoli’ .– ചിത്രം പോസ്റ്റ് ചെയ്ത് അനുശ്രീ കുറിച്ചു. നിരവധി ആളുകൾ ചിത്രത്തിന് കമന്റുമായെത്തി.