ഫേസ്ബുക്ക് ആങ്ങളമാരേ…എന്നെ കെട്ടാൻ വരണ്ടാ -നടി അനുശ്രീ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. ലോക്ക് ഡൗണ്‍ നിലവില്‍ വന്നതോടെ കുടുംബത്തിനൊപ്പമാണ് നടി. വീട്ടിലെ വിശേഷങ്ങള്‍ പങ്കുവെച്ച് അനുശ്രീ രംഗത്ത് എത്താറുണ്ട്. എടുത്തിടെ വീട്ടില്‍ നടത്തിയ മോഡേണ്‍ ഫോട്ടോഷൂട്ടിന്റെ പേരില്‍ താരം സൈബര്‍ ആക്രണത്തിന് ഇരയായിരുന്നു. കഴിഞ്ഞ ദിവസം തലമുടിയില്‍ തന്റെ ചേട്ടന്‍ സ്പാ ചെയ്തു തരുന്ന ഒരു ചിത്രം അനുശ്രീ പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തെ പലരും രംഗത്ത് എത്തിയപ്പോള്‍ പലരും വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി അനുശ്രീ തന്നെ പിന്നീട് രംഗത്തെത്തി.

ഫേസ്ബുക്ക് ലൈവിലെത്തി നെഗറ്റീവ് കമന്റ് പറഞ്ഞ ഓരോരുത്തരുടെയും പേര് എടുത്ത് പറഞ്ഞായിരുന്നു അനുശ്രീ മറുപടി നല്‍കിയത്. ആങ്ങളയ്ക്ക് അനുശ്രീയക്കൊണ്ട് കാര്യമുണ്ട് എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാല്‍ താന്‍ ജീവിക്കുന്ന കുടുംബത്തില്‍ അച്ഛനും അമ്മയും ചേട്ടനും അനിയത്തിയുമൊക്കെ പരസ്പരം സ്‌നേഹിച്ചു സഹകരിച്ചും തന്നെയാണ് കഴിയുന്നതെന്നും പരസ്പരം ഒരുപാട് കാര്യങ്ങള്‍ ഉണ്ടെന്നും ഇതിന് നടി മറുപടി നല്‍കി.

അനുശ്രീയെ കല്യാണം കഴിപ്പിച്ച് വിടണം എന്നായിരുന്നു മറ്റ് ചിലര്‍ പോസ്റ്റില്‍ കമന്റ് ചെയ്തത്. ഈ കമന്റിട്ടവര്‍ക്ക് വായടപ്പിക്കുന്ന മറുപടിയാണ് താരം നല്‍കിയത്. ‘നിങ്ങളുടെ ആരുടേയും വീട്ടിലല്ല ഞാന്‍ വന്നു നില്‍ക്കുന്നത്. എനിക്ക് കല്യാണം കഴിക്കണം എന്ന് തോന്നിയാല്‍ എന്റെ അച്ഛനും അമ്മയും ചേട്ടനുമൊക്കെ ചേര്‍ന്ന് അത് നടത്തും. അതിന് നിങ്ങളാരും ബുദ്ധിമുട്ടേണ്ട. കല്യാണം കഴിച്ചാല്‍ തന്നെ ഡിവോഴ്‌സ് എന്നാണെന്നല്ലെ നിങ്ങള്‍ ഞങ്ങളോട് ചോദിക്കാറ്,’ അനുശ്രീ പറഞ്ഞു.

താന്‍ ഓവര്‍ ആക്ടിങ് ആണ് സിനിമയിലും ജീവിതത്തിലും എന്നായിരുന്നു ഒരാളുടെ കമന്റ് അതുകൊണ്ടായിരിക്കും താന്‍ എട്ട് വര്‍ഷം അഭിനയ രംഗത്ത് പിടിച്ച് നിന്നത് എന്നും ജീവിതത്തില്‍ ഓവര്‍ ആക്ടിങ് ആണെന്ന് പറയാന്‍ നിങ്ങള്‍ക്കെന്നെ നേരില്‍ കണ്ട് പരിചയമൊന്നും ഇല്ലല്ലോ എന്നും നടി മറുപടി പറഞ്ഞു. നെഗറ്റീവ് കമന്റ് നല്‍കിയവരുടെ ഫോണ്‍ നമ്പരുകള്‍ ഉണ്ടായിരുന്നെങ്കില്‍ നേരില്‍ വിളിച്ച് മറുപടി പറഞ്ഞേനെ എന്നും അതിന് സാഹചര്യമില്ലാത്തതുകൊണ്ടാണ് ലൈവില്‍ വന്നതെന്നും അനുശ്രീ പറഞ്ഞു.

https://www.facebook.com/actressanusree/videos/2280541318919422/