സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ അന്‍വര്‍ സാദത്ത് യുഡിഎഫ് സ്ഥാനാര്‍ഥി

തിരുവനന്തപുരം. എംബി രാജേഷ് രാജിവെച്ച ഒഴിവിലേക്ക് നടക്കുന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നേതാവ് അന്‍വര്‍ സാദത്ത് എംഎല്‍എ മത്സരിക്കും. സെപ്റ്റംബര്‍ 12നാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. ആലുവ എംഎല്‍എയാണ് അന്‍വര്‍ സാദത്ത്. പ്രതിപക്ഷ നേതാവാണ് ഇക്കാര്യം അറിയിച്ചത്.

സ്പീക്കര്‍ സ്ഥാനത്തേക്ക് എഎന്‍ ഷംസീറിനെയാണ് എല്‍ഡിഎഫ് മത്സരിപ്പിക്കുന്നത്. മന്ത്രി സ്ഥാനത്തേക്ക് എത്തിയ രാജേഷ് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനാണ് രാജിക്കത്ത് നല്‍കിയത്. പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുവാന്‍ 12 നിയമസഭ ചേരും. പ്രതിപക്ഷം സ്ഥാനാര്‍ഥിയെ നിര്‍ത്തിയ സാഹച്യത്തില്‍ രഹസ്യ ബാലറ്റിലൂടെയാകും വോട്ടെടുപ്പ്.