കരിമ്പൂച്ച എ.പിജി കമാന്റോകളേ ഭേദിച്ച് RSS ഓപ്പറേഷൻ ,എത്രവലിയ കോട്ടകളും തകർക്കും, എസ്.സുനിൽ കൊല്ലം

എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ്‌ ഇത്. എങ്ങിനെയാണ്‌ ആർ എസ് എസ് ഒരു ഓപ്പറേഷൻ പ്ളാൻ ചെയ്യുന്നതും പ്ളാൻ ചെയ്താൽ അത് നടപ്പാക്കുന്ന രീതിയും അതാണ്‌ ഈ വീഡിയോ..എതിരാളികൾ പോലും ആർ എസ് എസിന്റെ ഇത്തരം നീക്കം അറിയുന്നുണ്ടാവില്ല.

1991ൽ കേന്ദ്ര ക്യാബിനറ്റ് മന്ത്രിയുടേയും മുഖ്യമന്ത്രി കെ കരുണാകരന്റെയും വേദിയിൽ കടന്നു കയറി മാധവ റാവു സിന്ധ്യയുടെ മൈക്ക് പിടിച്ച് ബിജെപിക്ക് മുദ്രാവാക്യം വിളിച്ച ചരിത്രം…

1991ൽ നരസിംഹറാവു പ്രധാനമന്ത്രിയായി. തുടർന്ന് കീഴ് വഴക്കം അനുസരിച്ച് ബിജെപിക്ക് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ലഭിക്കണം, എന്നാൽ ബി.ജെ.പി ആർ എസ് എസ് ആണെന്നും അവർ രാജ്യദ്രോഹികൾ ആണെന്നും അതിനാൽ ബിജെപിക്ക് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നല്കരുത് എന്നും നരസിംഹ റാവുവിന്റെ ക്യാബിനറ്റ് മന്ത്രി മാധവ റാവു സിന്ധ്യ പാർമിലെന്റിൽ പറഞ്ഞു. ഇതിൽ പ്രതികാരം ചെയ്യാൻ ആർ എസ് എസ് തീരുമാനിക്കുന്നു. രാജ്യ വ്യാപകമായി മാധവ റാവു സിന്ധ്യയെ ആർ എസ് എസ് ഉന്നം വയ്ച്ചു. പാർലിമെന്റിലെ പ്രഖ്യാപനവും കഴിഞ്ഞ് മാധവ റാവു സിന്ധ്യയുടെ ആദ്യ പരിപാടി കൊല്ലത്ത്, അന്നത്തേ മുഖ്യമന്ത്രി കെ കരുണാകരനും കേന്ദ്ര ക്യാബിനറ്റ് മന്ത്രി മാധവ റാവു സിന്ധ്യയും വേദിയിൽ, ആർ എസ് എസ് ഭീഷണി മൂലം കെട്ടങ്ങൾക്ക് മുകളിൽ പോലും തോക്കു ധാരികൾ…

കൊല്ലത്ത് വയ്ച്ച് മാധവ റാവു സിന്ധ്യയേ പൂട്ടാൻ ആർ എസ് എസ് നീക്കം. 200പേർ വേദിക്ക് പുറത്ത്, ഓപ്പറേഷൻ നടത്തുന്ന ഒരേ ഒരാൾ മാത്രം ഹാളിനുള്ളിൽ. എന്ത് ഓപ്പറേഷൻ എന്ന് അതിനായി നിയോഗിച്ച ആൾക്ക് മാത്രമേ അറിയൂ..അതിനായി തിരഞ്ഞെടുത്ത ആൾ ആയിരുന്നു എം സുനിൽ. സാഹസികമായി അദ്ദേഹം കരുണാകരന്റെയും കേന്ദ്ര ക്യാബിനറ്റ് മന്ത്രിയുടേയും വേദി അട്ടിമറിച്ചു.യുവമോർച്ച ജില്ലാ സെക്രട്ടറി യുവമോർച്ച സംസ്ഥാന സെക്രട്ടറി& ബിജെപി കൊല്ലം ജില്ലാ പ്രസിഡന്റ് എന്നിങ്ങനെ പ്രവർത്തിച്ചു., ഇപ്പോൾ ബിജെപി ദക്ഷിണമേഖല സെക്രട്ടറി, ബിജെപി സംസ്ഥാന കമിറ്റി അംഗം എന്നീ നിലകളിൽ എം സുനിൽ ഉണ്ട്.