എആര്‍ റഹ്‌മാന്റെ മകള്‍ ഖദീജ സംഗീത സംവിധായികയാവുന്നു

സംഗീത സംവിധായകന്‍ എആര്‍ റഹ്‌മാന്റെ മകള്‍ ഖദീജ റഹ്‌മാന്‍ സംഗീത സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നതായി വിവരം. തമിഴ്ചിത്രമായ മിന്‍മിനിയിലൂടെയാണ് ഖദീജയും സംഗീത സംവിധായകയാകുന്നത്. സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് ഖദീജ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.

കഴിഞ്ഞ് പോയ മാസം വലിയ ബുദ്ധിമുട്ടുകള്‍ നിറഞ്ഞായിരുന്നുവെന്ന് ഖദീജ പറയുന്നു. ഈ സമയത്ത് തനിക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും ഖദീജ നന്ദി പറയുന്നുണ്ട്. ചിത്രത്തിന്റെ സംവിധായകന്‍ ഹലിദ ഷമീമിനും ഖദീജ നന്ദി അറിയിക്കുന്നു. അതേസമയം ചിത്രത്തിലെ ഗാനങ്ങളെ പ്രശംസിച്ച് കൊണ്ട് സംവിധായിക ഹലി ഷമീം രംഗത്തെത്തി.

അതേസമയം ഖദീജയുടെ സിനിമ രംഗത്തേക്കുള്ള വരവ് വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. എസ്തര്‍ അനിലാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.