ഞാൻ എന്ത് വസ്ത്രം ധരിക്കുന്നു, എങ്ങനെ നടക്കുന്നുവെന്നതൊക്കെ എന്റെ വ്യക്തിപരമായ കാര്യമാണ്; അർച്ചന കവി

ലാൽജോസ് ചിത്രം നീലത്താമരയിലൂടെയായിരുന്നു അർച്ചന കവിയുടെ ആദ്യ സിനിമാ അരങ്ങേറ്റം. തുടർന്ന് , ബെസ്റ്റ് ഓഫ് ലക്ക്, ഹണി ബീ, മമ്മി മി, ബെസ്റ്റ് ഓഫ് ലക്ക്, സാൾട്ട് ആൻഡ് പെപ്പർ,സ്പാനിഷ് മസാല, അഭിയും ഞാനും,പട്ടം പോലെ, റ്റു നൂറാ വിത്ത് ലവ്വ് തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് അർച്ചന കവി. ഏറെ നാളുകളായി ചലച്ചിത്രലോകത്ത് നിന്ന് വിട്ട് നിൽക്കുകയായിരുന്ന നടി അർച്ചന കവി ഒരു കിടിലൻ വെബ് സീരീസുമായി തിരിച്ചെത്തിയിരുന്നു. അബീഷ് മാത്യുവിനെ വിവാഹം ചെയ്തതിന് ശേഷം അർച്ചന അഭിനയത്തിൽ സജീവമായിരുന്നില്ല. 2016 ജനുവരിയിൽ ആണ് അർച്ചനയും അബീഷും വിവാഹിതർ ആകുന്നത് അടുത്തിടെ താരം വിവാഹബന്ധം വേർപെടുത്തിയിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. കഴിഞ്ഞ ദിവസം താരം ഒരു ഞരമ്പുരോ​ഗിക്ക നൽകിയ മറുപടി വൈറലായിരുന്നു. ഇപ്പോൾ അതിനെക്കുറിച്ച് പ്രതികരിക്കുകയാണ് താരം, അതൊരു ഫേക്ക് അക്കൗണ്ടായിരുന്നു. അയാൾക്ക് ഫോളോവേഴ്സില്ല, കാര്യമായ പോസ്റ്റുകളില്ല. അയാളുടെ ഒറിജിനൽ പ്രൊഫൈൽ വേറെയാണ്. ഇതുപോലുള്ള കാര്യങ്ങൾ ചെയ്യാനായിരിക്കും ഫേക്ക് അക്കൗണ്ടുകൾ ഉണ്ടാക്കുന്നത്. ഞാനത് സ്റ്റോറി ആക്കിയതിന് ഒരു കാരണമുണ്ട്. ഞാൻ സിനിമയിൽ വന്നപ്പോൾ സോഷ്യൽ മീഡിയ ഇത്ര വലുതായിരുന്നില്ല. എന്നാലും നമ്മൾക്ക് ഇതുപോലെയുള്ള കാര്യങ്ങളൊക്കെ നേരിട്ടിട്ടുണ്ട്. പക്ഷെ സോഷ്യൽ മീഡിയ വന്നതോടെ ഭയങ്കരമായിട്ട് കൂടി. എനിക്ക് പറയാനുള്ളത് തങ്ങളുടെ പ്രവർത്തികളുടെ ഉത്തരവാദിത്തം ആളുകൾ ഏറ്റെടുത്തേ മതിയാവൂ എന്നാണ്

അയാൾ എന്റെ മുഖത്ത് നോക്കി ഇതൊരിക്കലും പറയില്ലെന്ന് എനിക്കറിയാം. എന്റെ ധീരതയല്ല, അയാളുടെ ഭീരുത്വമാണ് ഞാൻ പുറത്ത് കൊണ്ടു വന്നത്. എന്തൊക്കെ മുഖങ്ങളാണ് ആൾക്കാർക്കുള്ളത് എന്ന് പൊതുജനങ്ങളെ കാണിക്കുന്നുവെന്നേയുള്ളൂ. അല്ലാതെ ഞാനൊരു സ്റ്റേറ്റ്മെന്റ് നടത്തുകയായിരുന്നില്ല. നമ്മൾ എപ്പോഴും പറയാറുണ്ട്, എല്ലാ ആണുങ്ങളും ഇങ്ങനെയല്ല എന്ന്. പക്ഷെ ഇങ്ങനത്തെ ആണുങ്ങളും ഉണ്ട്. നമ്മൾ എന്താ ചെയ്യുക? അതേക്കുറിച്ച് സംസാരിക്കുക എന്നത് പ്രധാനപ്പെട്ടതാണ്’

ഞാൻ എന്ത് വസ്ത്രം ധരിക്കുന്നു, എങ്ങനെ നടക്കുന്നുവെന്നതൊക്കെ എന്റെ വ്യക്തിപരമായ കാര്യമാണ്. എന്റെ മാത്രം കാര്യമല്ല. നമ്മൾ ഏതെങ്കിലും വീട്ടിൽ ചെന്നാൽ അപ്പച്ചന്മാരൊക്കെ മുണ്ടും ബനിയനും മാത്രം ധരിച്ച് നിൽക്കുന്നുണ്ടാകാം. അവരവർക്ക് ഇഷ്ടമുള്ളത് ധരിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. അത് സ്ത്രീകൾക്കും ബാധകമാണെന്നേയുള്ളൂ. ഇത് വലിയ സംഭവമൊന്നുമല്ല