എന്നെ കണ്ടുപിടിക്കാമോ, കുട്ടിക്കാല ചിത്രം പങ്കുവെച്ച് അര്‍ച്ചന സുശീലന്‍

മലയാളത്തിലെ പ്രമുഖ സീരിയലുകളിലൂടെ നമ്മുടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നായികമാരിൽ പ്രധാന താരമാണ് അര്‍ച്ചന സുശീലന്‍. അർച്ചന ബിഗ് ബോസ് മലയാളം സീസണ്‍ 1 ലെ മത്സരാർത്ഥി കൂടിയായിരുന്നു. അര്‍ച്ചന സുശീലന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അര്‍ച്ചന സുശീലന്റെ കുട്ടിക്കാലത്തെ ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. അര്‍ച്ചന സുശീലൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

അര്‍ച്ചന സുശീലന്റെ അച്ഛന്റെ കുടുംബത്തിനൊപ്പമുള്ളതാണ് ഫോട്ടോ. തന്നെ കണ്ടുപിടിക്കൂവെന്ന് ക്യാപ്ഷനായുള്ള ഫോട്ടോയ്‍ക്ക് ഒട്ടേറേ ആരാധകര്‍ കമന്റ് രേഖപ്പെടുത്തുന്നുണ്ട്. ചിലര്‍ കൃത്യമായിട്ട് അര്‍ച്ചന സുശീലനെ ചൂണ്ടിക്കാട്ടുന്നുമുണ്ട്. അര്‍ച്ചന സുശീലൻ അതിന് മറുപടി പറഞ്ഞിട്ടില്ല. എന്തായാലും അര്‍ച്ചന സുശീലന്റെ ഫോട്ടോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

സീരിയൽ സ്ക്രീനിലെ വില്ലത്തി കഥാപാത്രങ്ങളിലൂടെയാണ് താരത്തിന്റെ പ്രേക്ഷക സ്വീകാര്യത വർധിച്ചതു. ആദ്യ സീരിയൽ കൊണ്ടു തന്നെ അർച്ചന സുശീലൻ പ്രേക്ഷകരുടെ ഇഷ്ട്ടം നേടിയെടുത്തു. ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ ടിക് ടോക്കുമായി സജീവമാകാറുളള താരമാണ് അര്‍ച്ചന.തന്റെ സംസാര രീതിയും അവതരണ ശൈലിയും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായതിനാൽ താരം പെട്ടന്ന് ശ്രദ്ധിക്കപ്പെട്ടു. കിരൺ ടി വിയിൽ അവതാരികയായിട്ടാണ് അർച്ചനയുടെ തുടക്കം. പതിവില്‍ നിന്നും വ്യത്യസ്തമായുളള കഥാപാത്രങ്ങള്‍ ചെയ്യാനാണ് തനിക്ക് താല്‍പര്യമെന്ന് അതാണ് തനിക്കു ഇഷ്ട്ടം എന്നും ഒരിക്കല്‍ താരം തുറന്നു പറഞ്ഞിരുന്നു. ബിഗ് ബോസില്‍ എത്തിയതോടെ അർച്ചന കുടുംബ പ്രേക്ഷകരുടെ ഇഷ്ടക്കാരിയായി മാറി.