![soubhagya](https://thekarmanews.com/wp-content/uploads/2021/07/New-Project-25.jpg)
മലയാളികള്‍ക്ക് സുപരിചിരായ ദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും അര്ജുന് സോമശേഖറും. ടിക്ടോക്ക് വീഡിയോകളിലൂടെ ഇരുവരും ഒരുമിച്ച് എത്തിയിട്ടുണ്ട്. സൗഭാഗ്യയും അര്‍ജ്ജുനും കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ചക്കപ്പഴം എന്ന പരമ്പരയില്‍ ശിവന് എന്ന കഥാപാത്രമായി അര്ജുന് അഭിനയിച്ചിരുന്നു. എന്നാല്‍ പിന്നീട് അര്ജുന് പരമ്പരയില്‍ നിന്നും പിന്മാറിയിരുന്നു. ഇപ്പോള്‍ ആ പിന്മാറ്റത്തിന്റെ കാരണം ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് വ്യക്തമാക്കിയിരിക്കുകയാണ് താരം. മാത്രമല്ല കുഞ്ഞ് ജനിക്കാന്‍ ഒരുങ്ങുന്നതിന്റെ ത്രില്ലും ഇരുവരും പങ്കുവെയ്ക്കുന്നുണ്ട്.
കൂടുതലിഷ്ടം ഗേള്‍ ബേബിയെയാണ്. ഇവിടെ കൂടുതലാളുകള്‍ക്കും പെണ്‍കുട്ടി വേണമെന്നാണ് ഇഷ്ടം. ആര് വന്നാലും സന്തോഷം. അഞ്ചാറുവര്‍ഷമായി പെണ്‍കുട്ടിക്കുള്ള പേരിട്ട് വെച്ചിരിക്കുയാണ്. പയ്യനുവേണ്ടിയുള്ള പേര് ഒരുമാസം മുമ്പാണ് ഫിക്സ് ചെയ്തത്, ജനുവരിയിലേ പേരൊക്കെ പുറത്തുവിടൂ, അര്‍ജുനും സൗഭാഗ്യയും പറഞ്ഞു. ഇപ്പോള്‍ ഡാന്‍സ് ഓണ്‍ലൈനായി പഠിപ്പിക്കുന്നുണ്ട്, പ്രഗ്നന്റായതിനാല്‍ അധികം ദേഹം അനങ്ങരുതെന്ന് പറഞ്ഞതിനാല്‍ ഇപ്പോള്‍ അമ്മയും സഹായിക്കാനെത്തുന്നുണ്ടെന്ന് സൗഭാഗ്യ പറഞ്ഞു.
ചക്കപ്പഴത്തില്‍ നിന്നാണ് ഇത്രയും ഫെയിം എനിക്ക് ലഭിച്ചത്. എന്റെ ലൈഫ് സ്റ്റൈല്‍ ഇതൊക്കെയാണ്, പട്ടികളുള്ളതുകൊണ്ടാണ്, ഭാര്യ വിടാത്തതുകൊണ്ടാണെന്നൊക്കെ അവിടെയും ഇവിടേയുമൊക്കെ പലരും കമന്റുകളിട്ട് കണ്ടു. പോകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഞാനാണ്. ചക്കപ്പഴം സമയത്ത് കുറെ കാര്യങ്ങളില്‍ ബാലന്‍സ്ഡ് അല്ലായിരുന്നു. കുറെ ദിവസം അതിനായി പോകുന്ന അവസ്ഥയുണ്ടായി, പക്ഷേ അതിനുള്ള ബെനിഫിറ്റ് ഇല്ലാത്ത സ്ഥിതി. ഒരു അടിയിലേക്ക് പോകുന്നതിനേക്കാള്‍ നല്ലത് നല്ല സമയത്ത് തന്നെ പറഞ്ഞിറങ്ങുന്നതാണെന്ന് തോന്നി.- അര്ജുന് പറഞ്ഞു.
എല്ലാം ജോലിയും അങ്ങനെയാണല്ലോ. ഫാമിലി റണ്‍ ചെയ്യാനാണല്ലോ, അതുവഴി ഏണ് ചെയ്യാനാണ് ജോലി ചെയ്യുന്നത്. അതില്‍ സംതൃപ്തിയല്ലെങ്കില് തുടര്‍ന്നിട്ട് കാര്യമില്ലല്ലോ. സാധാരണ ഒരാള്‍ ജോലി നോക്കുന്നതുപോലെ, എവിടെയങ്കിലും ഇഷ്ടമല്ലെങ്കില്‍ ഒരു സ്ഥലത്ത് നിന്ന് മാറില്ലേ, അത്രയേയുള്ളൂ, . ഫാമിലിയായിട്ട് നില്‍ക്കുന്നൊരാള്‍ക്ക് പലതും നോക്കേണ്ടി വരുമല്ലോ, സിംഗിള്‍ ആയിരിക്കുമ്പോള്‍ ഫെയിം മാത്രം നോക്കിയാല്‍ മതിയല്ലോ. ഇപ്പോള്‍ ബെറ്റര്‍ അവസരങ്ങള്‍ നോക്കിപോകുന്നു.- സൗഭാഗ്യ പറഞ്ഞു.
എല്ലാവരും അവരവരുടെ ജോലി ചെയ്യുന്നതിനാല്‍ ഇപ്പോഴിങ്ങനെ ചിരിച്ചിരിക്കാന്‍ പറ്റുന്നു. ഈ സമയം മാറി നിന്ന് സപ്പോര്‍ട്ട് കൊടുക്കുന്നതിനേക്കാള്‍ അടുത്തുവേണമെന്ന് തോന്നി. ചക്കപ്പഴത്തില്‍ അവസാന സമയം വരെ ഹാപ്പിയായി, ജോളിയായി ചെയ്താണ് നിര്‍ത്തിയത്. ഞാന്‍ ചിലപ്പോള്‍ ഒട്ടും ഫോക്കസ്ഡ് അല്ലെന്ന് ചിലര്‍ക്ക് തോന്നും, പക്ഷേ എനിക്ക് കുറെ എക്സീപീരിയന്‍സ് ലഭിച്ചു. അടുത്തിടെ ടാറ്റു ചെയ്യാന്‍ സുഹൃത്ത് പറഞ്ഞിട്ട് പഠിച്ചു. ഭാര്യക്ക് വരെ ഞാന്‍ ടാറ്റു ചെയ്തു. സുഹൃത്തുകള്‍ക്കും ചെയ്തും. വ്യക്തിപരമായ ഓരോ ഇഷ്ടങ്ങള്‍.- അര്ജുന് പറഞ്ഞു.
നല്ല അവസരങ്ങള്‍ കിട്ടിയപ്പോള്‍ മാറി. ഇപ്പോള്‍ സീ കേരളത്തില്‍ ലെറ്റ്സ് റോക്ക് ആന്‍ഡ് റോള്‍ എന്ന പരിപാടിയിലാണ്, ഭയങ്കര രസമാണ്. എന്ജോയ് ചെയ്യുന്നു. എല്ലാവരും ഭയങ്കര ഫ്രണ്ട്ലി, ഫണ്ണി. വീട് മിസ് ചെയ്യുന്നുണ്ട്. ഞങ്ങളുടെ കുടുംബത്തില്‍ അടുപ്പിച്ചടുപ്പിച്ച് ചില വേര്‍പാടുകള്‍ ഉണ്ടായി, ഈ സമയം മെന്റല്‍ റിലീഫിന് ഭയങ്കര നല്ലതാണെന്ന് തോന്നി. ഏറെ ആഗ്രഹിച്ച് ബൈക്ക് വാങ്ങിയിട്ട് ആലിപ്പഴം പഴുത്തപ്പോള്‍ കാക്കയ്ക്ക് വായ്പുണ്ണ് എന്ന് പറഞ്ഞ അവസ്ഥയായിരുന്നു. ഭയങ്കര ആഗ്രഹത്തോടെയാണ് വാങ്ങിയത്. വണ്ടിയെടുത്ത് കഴിഞ്ഞപ്പോള്‍ ലോക്ഡൗണ്‍ ആയി. പിന്നെ ദിവസവും തുടച്ചു വയ്ക്കും, വീടിന് മുമ്പിലിട്ട് ഓടിക്കും. എനിക്കങ്ങോട് സഹിക്കാന്‍ പറ്റണില്ല. സൗഭാഗ്യയ്ക്കും ബൈക്കില്‍ കയറാന്‍ പറ്റിയില്ല.- അര്ജുന് പറഞ്ഞു.