വരുമാനമാണ് പ്രധാനം, ചക്കപ്പഴത്തിലേക്ക് ഇനി ഒരു തിരിച്ചുപോക്കുണ്ടാകില്ല-അർജുൻ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും അർജുൻ സോമശേഖറും. ഇരുവരും ടിക് ടോക് വീഡിയോകളിലൂടെയും മറ്റുമായി സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായിരുന്നു. അടുത്തിടെ അർജുൻ അഭിനയ രംഗത്തും തുടക്കം കുറിച്ചിരുന്നു. ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലൂടെയാണ് അർജുൻ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. എന്നാൽ ഡാൻസ് ക്ലാസ് മുടങ്ങുന്നതിനാൽ വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ പരമ്പരയിൽ നിന്നും താരം പിന്മാറുകയായിരുന്നു.

നടിയും നർത്തകിയുമായ താര കല്യാണിന്റെയും, നടൻ രാജാറാമിന്റെയും മകളാണ് സൗഭാഗ്യ. അമ്മയുടെ പാത പിന്തുടർന്ന് സൗഭാഗ്യ സിനിയിൽ എത്തുമെന്ന് ആരാധകർ കരുതിയെങ്കിലും താൻ സിനിമയിലേക്കില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. അമ്മയുടെ ശിഷ്യനും ഡാൻസറുമായിരുന്ന അർജുനാണ് സൗഭാഗ്യയുടെ ഭർത്താവ്. ടാറ്റൂ ആർട്ടിസ്റ്റ് കൂടിയാണ് അർജുൻ. രണ്ട് വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷവും ഇരുവരും തങ്ങളുടെ വിശേഷങ്ങൾ ഒക്കെ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്.

അതേസമയം ചക്കപ്പഴത്തെ കുറിച്ചും പുതിയ വർഷത്തെ കുറിച്ചും അർജുൻ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമായിരുന്നു. ചക്കപ്പഴത്തിൽ ഇനി തിരിച്ചുവരുമോ എന്ന ചോദ്യത്തിനും നടൻ മറുപടി നൽകി.ഒറ്റ സീരീസിൽ വന്നപ്പോൾ തന്നെ ആളുകൾ തിരിച്ചറിയാൻ തുടങ്ങിയതിൽ സന്തോഷമുണ്ടെന്ന് നടൻ പറഞ്ഞു. സ്വന്തം വീട്ടിലെ ആളെ പോലെ കാണുന്നത് ഒകെ വളരെ സന്തോഷം നൽകുന്ന കാര്യമാണ്. ചക്കപ്പഴം ഒരുപാട് മിസ് ചെയ്യുമെന്നും നല്ല അനുഭവമായിരുന്നു അതിൽ പ്രവർത്തിച്ചപ്പോഴെന്നും നടൻ പറഞ്ഞു. സ്വന്തം സ്ഥാപനം ഞാനും കൂടി ഉണ്ടെങ്കിലേ അത് നല്ല രീതിയിൽ മുന്നോട്ടുപോവൂ എന്ന് തോന്നി.

ആ സമയത്താണ് ചക്കപ്പഴത്തിൽ നിന്നും പിന്മാറിയതെന്നും നടൻ പറഞ്ഞു. സ്വന്തം സ്ഥാപനത്തിനാണ് എപ്പോഴും മുൻഗണന കൊടുക്കാറെന്നും നടൻ പറയുന്നു. കാരണം വരുമാനം എന്ന് പറയുന്നത് വലിയ സംഭവമാണല്ലോ. അപ്പോ എപ്പോഴും നമ്മുടെ സ്ഥാപനത്തിന് മുൻഗണന കൊടുക്കുന്നതായിരിക്കും നല്ലത്. ഫെബ്രുവരി 19,20തീയ്യതികളിലാണ് സൗഭാഗ്യയുടെ വിവാഹം നടന്നത്.ഹിന്ദു തമിഴ് ബ്രാഹ്മിണ ആചാര പ്രകാരമായിരുന്നു ചടങ്ങുകൾ.