സൈനിക ഹെലികോപ്റ്റര്‍ അരുണാചല്‍ പ്രദേശില്‍ തകര്‍ന്നുവീണു

ഇറ്റാനഗര്‍. സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റര്‍ അരുണാചല്‍ പ്രദേശിലെ മണ്ടാലയില്‍ തകര്‍ന്ന് വീണു. അപകടസമയത്ത് പൈലറ്റും സഹപൈലറ്റും മാത്രമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇവരെ കണ്ടെത്തുവാള്ള സൈന്യത്തിന്റെ തിരച്ചില്‍ ആരംഭിച്ചു.

മോശം കാലാവസ്ഥയെ തുടര്‍ന്നാണ് സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍ വ്യാഴാഴ്ച രാവിലെ 9.15ന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ഹെലികോപ്റ്ററിന്റെ ബന്ധം നഷ്ടപ്പെടുകയായിരുന്നു.