ജമ്മുവിൽ ഏറ്റുമുട്ടിൽ, ഭീകരനെ വധിച്ച് സൈന്യം

കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു മരണം സ്ഥിരീകരിച്ചത്. നോർത്ത് കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ അറഗാമിലാണ് സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നത്. ഇവിടെ 2 ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാസേനയ്ക്ക് വിവരം ലഭിച്ചിരുന്നു.

ഏറ്റുമുട്ടലുകൾ തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികള്‍ വിലയിരുത്താനും പ്രതിരോധം ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഞായറാഴ്ച ഉന്നതതല യോഗം ചേര്‍ന്നിരുന്നു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ജമ്മു കശ്മീരിലെ റിയാസി, കത്വ, ദോഡ ജില്ലകളിലായി നടന്ന 4 ഭീകരാക്രമണത്തിൽ ഒരു സിആർപിഎഫ് ജവാൻ ഉൾപ്പെടെ 9 പേർ കൊല്ലപ്പെട്ടിരുന്നു.