ജമ്മു കാശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍‌ക്ക് വീരമൃത്യു

കുൽഗാം.ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യം അറിയിച്ചു.ഹാലൻ വനമേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.ഭീകര സാന്നിധ്യം മലസിലാക്കിയ സൈന്യം പ്രദേശത്ത് തിരച്ചിൽ നടത്തവേയാണ്‌ കുന്നിൻ മുകളിൽ പതിയിരുന്ന ഭീകരർ വെടി ഉതിർക്കുന്നത്.

സൈന്യവും പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനാണിത്.സൈന്യം ഭീകരർക്കെതിരെ ശക്തമായി വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടു.പ്രദേശത്ത് ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണെന്ന് ആർമിയുടെ 15 കോർപ്സ് ട്വീറ്റിൽ പറഞ്ഞു.

കുൽഗാമിലെ ഹലാനിലെ ഉയർന്ന പ്രദേശങ്ങളിൽ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ സൈന്യത്തിനു ലഭിച്ചിരുന്നു.തുടർന്ന് 04 ഓഗസ്റ്റ് 23 ന് സുരക്ഷാ സേന ഓപ്പറേഷൻ ആരംഭിച്ചു. തീവ്രവാദികളുമായുള്ള വെടിവയ്പിൽ മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്യുകയായിരുന്നു.ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണ്.” 15 കോർപ്സ് ട്വീറ്റിൽ പറഞ്ഞു.