എകെജി സെന്ററിൽ ബോബെറിയാനെത്തിയത് ചുവന്ന സ്കൂട്ടറിൽ, സ്ഫോടക വസ്തു വഴിക്ക് വെച്ച് മറ്റൊരാൾ നൽകി.

 

തിരുവനന്തപുരം/ എകെജി സെന്റര്‍ ആക്രമണം നടത്തിയ പ്രതിക്ക് മറ്റൊരാളാണ് വരുന്നവഴിക്ക് സ്‌ഫോടക വസ്തു കൈമാറിയതെന്ന് പോലീസ്. വഴിക്കുവെച്ച് മറ്റൊരു വാഹനത്തിലെത്തിയ മറ്റൊരാൾ സ്‌ഫോടക വസ്തു അക്രമിക്ക് കൈമാറുകയായിരുന്നു എന്നാണു പോലീസ് ഇത് സംബന്ധിച്ച് പറയുന്നത്.

അക്രമി സഞ്ചരിച്ചത് ചുവന്ന സ്‌കൂട്ടറിലാണെന്നും പൊലീസ് കണ്ടെത്തിയിരിക്കു കയാണ്. പൊതി കൈമാറുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചെന്നാണ് വിവരം. പ്രതി ആദ്യം എകെജി സെന്ററിന് അടുത്തെത്തി നിരീക്ഷണം നടത്തുകയും തിരികെ പോയി, കുറച്ച് സമയത്തിന് ശേഷമെത്തി ആക്രമണം നടത്തുകയായിരു ന്നെന്നും പൊലീസ് പറയുന്നു. എകെജി സെന്ററിന് സമീപത്തെത്തി രാത്രി 11.21 നാണ് അക്രമി നിരീക്ഷണം നടത്തുന്നത്. പിന്നീട് 11. 24 ന് വീണ്ടുമെത്തി ആക്രമണം നടത്തുകയായിരുന്നു. ഇതുസംബന്ധിച്ച സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

എകെജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട്, ഫെയ്‌സ്ബുക്കില്‍ മുമ്പ് പ്രകോപനപരമായി പോസ്റ്റിട്ട അന്തിയൂര്‍കോണം സ്വദേശിയെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ വെച്ച് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. എന്നാൽ ഇയാളുടെ ഫോണ്‍ വിവരങ്ങളിൽ സംശയിക്കത്തതായി ഒന്നും അന്വേഷണസംഘത്തിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഇയാൾ സംഭവസമയത്തൊന്നും എകെജി സെന്റര്‍ പരിസരത്ത് ഉണ്ടായിരുന്നില്ല. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാള്‍ മുമ്പും പ്രകോപനപരമായ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിട്ടുണ്ട്. ഇപ്പോള്‍ പുറത്തുവന്ന പോസ്റ്റ് ആറുദിവസം മുമ്പാണ് ഇയാള്‍ ഇട്ടതെന്നാണ് പറഞ്ഞിരിക്കുന്നത്. രാഹുല്‍ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതിനു ശേഷം പ്രകോപനപരമായി പോസ്റ്റിട്ട 20 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസിന്റെ നിരീക്ഷണത്തിലുണ്ടെന്നാണ് വിവരം.