അരുന്ധതി റോയ്- സി.പി.എം ബന്ധം ചൈന ഫണ്ട് വാങ്ങിയ വഴികളും,ഇന്ത്യൻ സൈന്യം പാക്കിസ്ഥാനെ കണ്ടുപഠിക്കാൻ

കാശ്മീർ ഇന്ത്യയുടെ ഭാഗമല്ലെന്ന് തീവ്രവാദ പ്രസംഗം നടത്തി എന്ന പേരിൽ യു എ പി എ ചുമത്തി കേസെടുക്കാൻ നിർദ്ദേശം നല്കിയ അരുന്ധതിയുടെ സി.പി.എം ബന്ധം മറ നീക്കി പുറത്ത്

എൻഡിടിവിയുടെ സ്ഥാപകനായ പ്രണോയ് റോയിയുടെ ബന്ധുവാണ് അരുന്ധതി റോയ്.സി.പി.എം നേതാവ് ബൃന്ദ കാരാട്ടിൻ്റെ സഹോദരി രാധിക റോയിയെയാണ് പ്രണോയ് റോയി വിവാഹം കഴിച്ചത്.സി.പി.എം നേതാവ് പ്രകാശ് കാരാട്ടിനെയാണ് ബൃന്ദ കാരാട്ട് വിവാഹം ചെയ്തത്.

ബൃന്ദ കാരാട്ടിൻ്റെ അനന്തരവൻ വിജയ് പ്രഷാദാണ് സിസിപിയുമായി ബന്ധമുള്ള വ്യവസായിക്ക് വേണ്ടി ന്യൂസ്‌ക്ലിക്ക് എഡിറ്റർമാർക്ക് ചൈനയെക്കുറിച്ച് പോസിറ്റീവ് സ്റ്റോറികൾ ചെയ്യാൻ നിർദ്ദേശം നൽകിയത്.അരുന്ധതി റോയിയുടെയും പാക് ചാരൻ ഗുലാം നബി ഫായിയുടെയും അടുത്ത അനുയായിയായിരുന്ന ഗൗതം നവ്‌ലാഖയ്ക്ക് ന്യൂസ്‌ക്ലിക്ക് പണം കൈമാറുകയായിരുന്നു.

യുപിഎ കാലത്ത് കശ്മീരിനെക്കുറിച്ചുള്ള പ്രസംഗമാണ്‌ ഇപ്പോൾ അരുന്ധതിക്ക് വിനയായത്. മാത്രമല്ല 1961ൽ ഗോവയിലെ ക്രിസ്ത്യാനികളേ സൈന്യത്തേ ഉപയോഗിച്ച് കീഴ്പ്പെടുത്തിയാണ്‌ ഇന്ത്യയിൽ ചേർത്തത് എന്ന് അരുന്ധതി പറഞ്ഞിരുന്നു. ആന്ധ്രയിലെ ജനങ്ങളേ, പഞ്ചാബികളേ, കാശ്മീരിലെ മുസ്ളീങ്ങളേ, കിഴക്കൻ പ്രദേശത്തേ ഗോത്ര വർഗ പ്രദേശങ്ങളേ എല്ലാം കീഴ്പ്പെടുത്താൻ ഇന്ത്യൻ സൈന്യം ഇറങ്ങി എന്നും അരുന്ധതി പറഞ്ഞിട്ടുണ്ട്

സ്വന്തം ജനങ്ങളേ സൈന്യത്തേ ഉപയോഗിച്ച് കീഴ്പ്പെടുത്തിയാണ്‌ ഇന്ത്യ ഹിന്ദു ഭൂരിപക്ഷ രാജ്യം ഉണ്ടാക്കിയത്. എന്നാൽ പാക്കിസ്ഥാൻ സ്വന്തം ജനങ്ങൾക്ക് നേരേ ഒരു സൈന്യത്തേയും ഇറക്കാതെ അവരുടെ രാജ്യം ഉണ്ടാക്കുകയായിരുന്നു എന്നും അരുന്ധതിയുടെ ഇന്ത്യാ വിരുദ്ധ പ്രസംഗം