എന്റെ ഗേൾഫ്രണ്ട്‌സിനെ പലരെയും സമ കണ്ടിട്ടുമുണ്ട്; ആസിഫ് അലി

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി.ഋതുവിലൂടെയാണ് തുടക്കം കുറിച്ചത്.വിജെ ജോലിക്കിടയിലായിരുന്നു അഭിനയത്തിലേക്ക് അവസരം ലഭിച്ചത്.സണ്ണി ഇമ്മട്ടിയെന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്.ആദ്യ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരത്തിന് മികച്ച അവസരങ്ങളായിരുന്നു പിന്നീട് ലഭിച്ചത്.സഹനടനായി മുന്നേറുന്നതിനിടയിലായിരുന്നു നായകനാവാനുള്ള അവസരവും ലഭിച്ചത്.നായകനായി അഭിനയിക്കുമ്പോൾത്തന്നെ അതിഥി താരമായും ആസിഫ് എത്തിയിരുന്നു.

ആസിഫിനെ മാത്രമല്ല പ്രിയതമ സമയും മക്കളായ ആദമു ഹയയുമൊക്കെ പ്രേക്ഷകർക്ക് സുപരിചിതരായി മാറിയവരാണ്.സോഷ്യൽ മീഡിയയിൽ സജീവമായ സമ പങ്കുവെക്കുന്ന വിശേഷങ്ങളും ശ്രദ്ധ നേടാറുണ്ട്തന്റെ ഭാര്യ സമയ്ക്ക് തന്റെ എല്ലാ ഗേൾ ഫ്രണ്ട്‌സിനേയും അറിയാമെന്നും പലരുമായും അടുപ്പമുണ്ടെന്നും തുറന്നു പറയുകയാണ് ആസിഫ്.

എന്റെ ജീവിതത്തിൽ കുറേ പെൺകുട്ടികൾ കടന്ന് വന്നിട്ടുണ്ട്.അതിപ്പോൾ ഗേൾഫ്രണ്ട്‌സാവണമെന്നില്ല.സുഹൃത്തുക്കളാകാം,ടീച്ചേഴ്‌സാവാം,പല വേഷങ്ങളിൽ അവർ വരും.അവരൊക്കെ എന്നെ മോട്ടിവേറ്റ് ചെയ്തിട്ടുണ്ട്.സിനിമകളിൽ ചാൻസ് നേടി പല ലൊക്കേഷനുകളിലും ഞാൻ പോയിട്ടുണ്ട്.ആദ്യം വിളിച്ചത് ജൂനിയർ ആർട്ടിസ്റ്റായിട്ടാണെന്ന് തിരിച്ചറിഞ്ഞപ്പോൾ സിനിമ വേണ്ടെന്ന് വരെ വച്ചതാണ്.

എന്നാൽ അതിനെയൊക്കെ അതിജീവിക്കാൻ പലരും സഹായിച്ചിട്ടുണ്ട്.അതിൽ കുറേ ഗേൾ ഫ്രണ്ട്‌സുമുണ്ടായിരുന്നു.ഞാൻ വളരെ ട്രാൻസ്‌പെരന്റാണ്.പഴയ കഥകളൊക്കെ പറയാൻ എനിക്ക് വലിയ ഇഷ്ടമാണ്.പണ്ട് പറ്റിയ അബദ്ധങ്ങളും മറ്റും സമയോട് പറഞ്ഞിട്ടുണ്ട്.എന്റെ ഗേൾഫ്രണ്ട്‌സിൽ പലരെയും സമ കണ്ടിട്ടുണ്ട്.എല്ലാവരുമായും അടുപ്പവുമുണ്ട്.എന്റെ എല്ലാ സിനിമകളും സമ കാണാറുണ്ട്.ഞങ്ങൾ ഒന്നിച്ചും സിനിമ കാണാൻ പോകാറുണ്ട്.മിക്ക സിനിമകളും കഴിവതും ഞാൻ റിലീസ് ഡേ തന്നെ കാണാൻ ശ്രമിക്കാറുണ്ട്.അതിൽ നിന്ന് കിട്ടുന്ന പ്രേക്ഷക പ്രതികരണമറിഞ്ഞേ ഞാൻ സിനിമകളുടെ പ്രൊമോഷന് പോലും പോകാറുള്ളൂ.മനസില്ലാ മനസോടെ ഒരു സിനിമ പ്രൊമോട്ട് ചെയ്യാൻ എനിക്ക് പറ്റില്ല ആസിഫ് അലി പറയുന്നു