ലിപ് ലോക്ക് സീനിന് ശേഷം താന്‍ ഭാര്യ സമയെ നോക്കി, അവള്‍ ഞെട്ടിയിരിക്കുകയായിരുന്നു, ആസിഫ് അലി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. നിരവധി ഹിറ്റ് ചിത്രങ്ങള്‍ ആസിഫ് നായകനായി പുറത്തിറങ്ങി. പത്ത് വര്‍ഷം കൊണ്ട അറുപതില്‍ അധികം ചിത്രങ്ങളില്‍ താരം അഭിനയിച്ചു. കരിയറില്‍ തിളങ്ങി നില്‍ക്കവെയാണ് നടന്‍ വിവാഹം കഴിക്കുന്നത്. 2013ല്‍ ആസിഫും സമയും വിവാഹിതര്‍ ആകുന്നത്. ഇപ്പോള്‍ വിവാഹ ശേഷം ഹണി ബീ എന്ന ചിത്രം റിലീസ് ചെയ്തപ്പോഴുണ്ടായ ചില രസകരമായ സംഭവങ്ങളാണ് ആസിഫ് അലി ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

അവതാരകന്‍ ഹണി ബീ എന്ന ചിത്രത്തിലെ ലിപ് ലോക്ക് രംഗത്തെ കുറിച്ച് ചോദിക്കുന്നുണ്ട്. ഇത്തരം രംഗങ്ങള്‍ ചെയ്യാന്‍ പേടിയുണ്ടോ എന്നായിരുന്നു ചോദ്യം. ഇല്ലെന്നായിരുന്നു ആസിഫ് അലിയുടെ മറുപടി. ചോദ്യത്തിന് മറുപടിയായി ആസിഫ് അലി പറഞ്ഞതിങ്ങനെ;

സ്‌ക്രിപ്റ്റ് ഡിമാന്‍ഡ് ചെയ്യുന്നുണ്ടെങ്കില്‍ ലിപ്പ് ലോക്ക് സീന്‍ ചെയ്യുന്നതില്‍ ഒരു പ്രശ്‌നവും എനിക്കില്ല. കല്യാണം കഴിഞ്ഞു ആദ്യം റീലീസ് ആകുന്നത് ഹണി ബീ എന്ന സിനിമയാണ്. അതിലെ എല്ലാ സീനുകളെ കുറിച്ചും ഞാന്‍ സമയോട് പറഞ്ഞിരുന്നു. പക്ഷെ ക്ലൈമാക്‌സില്‍ ഭാവനയുമായി ഉള്ള ലിപ്പ് ലോക്കിനെ പറ്റി മാത്രം പറഞ്ഞിട്ടില്ലായിരുന്നു. അതങ്ങനെ ഹാന്‍ഡില്‍ ചെയ്യുമെന്ന് അറിയില്ലായിരുന്നു. തിയേറ്ററില്‍ പോയി ഈ സീന്‍ എത്താറായപ്പോള്‍ എനിക്ക് ഒരു ചെറിയ നെഞ്ച് വേദന പോലെ. ഈ കിസ്സ് സീന്‍ കഴിഞ്ഞു ഞാന്‍ അവളെ ഒന്ന് നോക്കി. ആള്‍ ഞെട്ടി എന്നെത്തന്നെ നോക്കികൊണ്ടിരിക്കുകയായിരുന്നു.