സിനിമ ജീവിതത്തിൽ നാണക്കേട് തോന്നിയ അനുഭവത്തെക്കുറിച്ച് ആസിഫ് അലി

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. നിരവധി ഹിറ്റ് ചിത്രങ്ങൾ ആസിഫ് നായകനായി പുറത്തിറങ്ങി. പത്ത് വർഷം കൊണ്ട അറുപതിൽ അധികം ചിത്രങ്ങളിൽ താരം അഭിനയിച്ചു. കരിയറിൽ തിളങ്ങി നിൽക്കവെയാണ് നടൻ വിവാഹം കഴിക്കുന്നത്. 2013ൽ ആസിഫും സമയും വിവാഹിതർ ആകുന്നത്.

ഇപ്പോളിതാ സിനിമയുടെ ചിത്രീകരണത്തിനിടെ നാണം കെട്ടുപോയ ഒരു സംഭവത്തെക്കുറിച്ച്‌ തുറന്നുപറയുകയാണ് ആസിഫ് അലി. അഡ്വഞ്ചര്‍ ഓഫ് ഓമനക്കുട്ടന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ താന്‍ ചമ്മി പോയ ഒരു സംഭവത്തെക്കുറിച്ചാണ് ആസിഫ് അലിയുടെ തുറന്നു പറച്ചില്‍. കര്‍ണാടകയില്‍ ‘അഡ്വഞ്ചര്‍ ഓഫ് ഓമനക്കുട്ടന്‍’ ചിത്രീകരിച്ചപ്പോള്‍ ഭാവന കന്നഡ സിനിമയിലെ അറിയപ്പെടുന്ന താരമായതിനാല്‍ ഭാവനയെ കാണാന്‍ അവിടെ നിറയെ ആളുകള്‍ കൂടിയിരുന്നു. അവര്‍ക്ക് അറിയേണ്ടത് ഒരേയൊരു കാര്യം മാത്രമാണ്, ആരാണ് ഭാവനയുടെ നായകനെന്ന്? ‘അഡ്വഞ്ചര്‍ ഓഫ് ഓമനക്കുട്ടന്‍’ എന്ന സിനിമയില്‍ എനിക്ക് ഭയങ്കര കളര്‍ഫുള്‍ ഷര്‍ട്ടാണ്.

എന്നെ അങ്ങനെ ഒരു കോസ്റ്റ്യൂമില്‍ കണ്ടതോടെ ‘അയ്യേ ഇവനാണോ ഭാവനയുടെ നായകന്‍’ എന്ന സംസാരം കേട്ടതോടെ ഞാനൊന്ന് ചമ്മി. ഭാവനയുടെ നായകനായി എന്നെ അംഗീകരിക്കാന്‍ അവര്‍ക്ക് മടിയുണ്ടായിരുന്നു. സിനിമയിലെത്തിയിട്ട് ഇത്രയും ചൂളിപ്പോയ ഒരു അനുഭവം ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല’.