അർജ്ജുൻ അശോകിന്റെ ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രവുമായി ആസിഫ് അലി

യുവതാരനിരയിൽ ശ്രദ്ധേയ വേഷം ചെയ്യുന്ന ആസിഫ് അലി സിനിമാ പ്രേമികൾക്ക് പ്രിയപ്പെട്ടവനാണ്. തന്റേതായ ശൈലിയിൽ കഥാപാത്രങ്ങളെ മികവുറ്റതാക്കുന്ന താരം. സോഷ്യൽ മീഡിയയിലും ആസിഫ് സജീവമാണ്. സൗഹ്യദങ്ങൾക്ക് വലിയ കൽപ്പിക്കുന്ന ആസിഫ് സുഹ്യത്തുക്കളോടൊപ്പമുള്ള വിശേഷങ്ങളും പങ്ക് വയ്ക്കാറുണ്ട്.

നടൻ ബാലു വർഗീസിന്റെ വിവാഹത്തിന് നാത്തൂന്റെ സ്ഥാനത്ത് നിന്നത് പോലും ആസിഫിന്റെ ഭാര്യ സമയായിരുന്നു. ഇപ്പോൾ ഹരിശ്രീ അശോകന്റെ മകനും നടനുമായ അർജ്ജുന്റെ ഭാര്യ നികിതയുടെ പിറന്നാളിന് ആസിഫ് കുറിച്ച വരികളാണ് ശ്രദ്ധനേടുന്നത്. ആസിഫ് നടൻ ഹരിശ്രീ അശോകന്റെ മകനും നടനുമായ അർജ്ജുന്റെ ഭാര്യ നികിതയെക്കുറിച്ചു പങ്കുവച്ച വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

നിഖിതയ്ക്കൊപ്പമുള്ള ഫോട്ടോയ്‌ക്കൊപ്പമാണ് ആസിഫിന്റെ പോസ്റ്റ്.”നമ്മൾ ഒരുമിച്ചുള്ള ചിത്രങ്ങളിൽ എനിക്കേറെ പ്രിയപ്പെട്ടതാണ് ഇത്. നമ്മളൊരുമിച്ചുള്ള ആദ്യത്തെ ഫോട്ടോ ഇതാണെന്നാണ് തോന്നുന്നത്. കുട്ടിക്കാലം മുതലേ തന്നെ നിന്നെ അറിയാവുന്നത് പോലെയാണ് എനിക്ക് എപ്പോഴും തോന്നാറുള്ളത്. നിനക്കൊപ്പം എന്നും ഇവിടെ തന്നെ ഞാനുണ്ടാവുമെന്ന് ഉറപ്പ് തരുന്നു. നിന്റെ വളർച്ചയിൽ എനിക്കൊരുപാട് സന്തോഷം തോന്നുന്നു. നിന്നെക്കുറിച്ച്‌ അഭിമാനം തോന്നുന്നു” ആസിഫ് അലി കുറിച്ചു. മറ്റൊരു അമ്മയിൽനിന്നുള്ള സഹോദരി എന്നും ഹാഷ്ടാഗായി ആസിഫ് ചേർത്തിട്ടുണ്ട്.

ആസിഫ് അലിയുടെ പോസ്റ്റിന് കീഴിൽ ആദ്യം കമന്റുമായി എത്തിയത് അർജുൻ അശോകനായിരുന്നു. 8 വർഷത്തെ പ്രണയത്തിനൊടുവിലാണ് അർജുനും നിഖിതയും വിവാഹിതരായത്. ഇൻഫോ പാർക്കിൽ ജോലി ചെയ്ത് വരികയാണ് നിഖിത. വിവാഹ ശേഷമുള്ള വിശേഷങ്ങൾ പങ്കുവെച്ച് ഇരുവരും എത്താറുണ്ട്.