പൊന്നുമോളെ നിന്നെ കാണാൻ വന്നെടാ… ഉസ്താദിന്റെ ഉപദ്രവം മൂലം ആത്മഹത്യ ചെയ്ത അസ്മിയയുടെ ഉമ്മയെ ആശ്വസിപ്പക്കാനാവാതെ ബന്ധുക്കൾ

തിരുവന്തപുരം ബാലരാമപുരത്ത് മദ്രസക്ക് ഉള്ളിൽ 17 വയസുകാരി തൂങ്ങി മരിച്ചതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തിരുവനന്തുരം ബീമാപളളി സ്വദേശിനി അസ്മിയ ആണ്‌ ഉസ്താദിന്റെയും മറ്റും ഉപദ്രവം മൂലം പിടിച്ചു നില്ക്കാൻ ആകാതെ ജീവനൊടുക്കിയത്. ഉസ്താദും മദ്രസ അദ്ധ്യാപകരും ചേർന്ന് പെൺകുട്ടിയെ ഉപദ്രവിച്ചതായി ആത്മഹത്യക്ക് മുമ്പ് വീട്ടുകാരേ വിളിച്ച് ഫോണിൽ പറഞ്ഞിരുന്നു. ഉപദ്രവത്തിനു ശേഷം അസ്മിയയേ ഒരു മുറിയിൽ പൂട്ടിയിട്ടിരുന്നതായും ബന്ധുക്കൾ കർമ്മ ന്യൂസിനോട് പറഞ്ഞു. എന്റെ പൊന്നുമോളെ എന്ന് വിളിച്ച് കരയുന്ന ഉമ്മയെ ആശ്വസിപ്പിക്കാൻ കൂടെ നിന്നവർ പാടുപെട്ടു.

ബാലരാമപുരത്ത് അൽ ആമൻ എന്ന പേരിൽ നടക്കുന്ന മതപഠനശാലയിലാണ്‌ സംഭവം നടന്നത്. പെൺകുട്ടി തന്നെ രക്ഷിക്കാൻ വീട്ടുകാരേ ഫോണിൽ വിളിച്ച് അപേക്ഷിച്ചിരുന്നു. ഇത് അനുസരിച്ച് വീട്ടുകാർ എത്തുമ്പേഴേക്ക് പെൺകുട്ടി മരിച്ച് നിലയിൽ കാണുകയായിരുന്നു. അസ്മിയയുടെ മരണം കൊലപാതകമാണോ എന്നും അന്വേഷിക്കണം എന്ന് ബന്ധുക്കൾ പോലീസിൽ പറഞ്ഞു. മരിക്കുന്നതിനു മുമ്പ് പെൺകുട്ടി വീട്ടുകാരേ വിളിച്ച് ഫോൺ കോളിലും ഉപദ്രവം അസഹനീയമാണ്‌ എന്ന് തുറന്ന് പറയുന്നുണ്ട്. മരണത്തിൽ ദുരൂഹത അരോപിച്ച് ബന്ധുക്കൾ പരാതി നൽകി.പോലീസ് അസ്വഭാവിക മരത്തിന് കേസ് രജിസ്റ്റർ ചെയ്യ്ത് അന്വേഷണം ആരംഭിച്ചു.ബാലരാമപുരത്ത് അൽ ആമൻ മദ്രസ ഉസ്താദ്, അദ്ധ്യാപകർ എന്നിവർക്കെതിരെയാണ്‌ പരാതി.

പോലീസ് ഇവർക്കെതിരേ കേസ്ടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പെൺകുട്ടി ഉമ്മയേ വിളിച്ച് രക്ഷിക്കാൻ ആവശ്യപ്പെട്ട ശേഷം ഒന്നര മണിക്കൂറിനുള്ളിൽ ബന്ധുക്കൾ മത പഠന ശാലയിൽ എത്തിയിരുന്നു. എന്നസൽ ബന്ധുക്കൾക്ക് ആസമയം കാണാൻ ആയത് കുളിമുറിയിൽ മരിച്ച് കിടക്കുന്ന മകളേയാണ്‌. എന്നിട്ടും മദ്രസ അധികാരികൾ പെൺകുട്ടിയെ ആശുപത്രിയിൽ പോലും കൊണ്ടുപോയിരുന്നില്ല. ബന്ധുക്കൾ ചേർന്ന് അസ്മിയയേ തുടർന്ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ തൂങ്ങി മരണം എന്ന് അറിയുകയായിരുന്നു. മരണത്തിൽ ദുരൂഹത ഉണ്ട് എന്നാണ്‌ അസ്മിയയുടെ കുടുംബം പറയുന്നത്. പോലീസ് പെൺകുട്ടിയുടെ ബന്ധുക്കളിൽ നിന്നും മൊഴി എടുത്തു. ആരോപണ വിധേയരായവരുടെ മൊഴി മെയ് 14നു എടുക്കും എന്നാണ്‌ പോലീസ് അറിയിച്ചിരിക്കുന്നത്.