രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയുടെ അർഥം രാഹുൽ ഗാന്ധി ആദ്യം മനസ്സിലാക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

ന്യൂഡല്‍ഹി. ബിജെപി രാഷ്ട്രീയത്തില്‍ കുടുംബവാഴ്ചയാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ. കുടുംബവാഴ്ചയുടെ അര്‍ഥം എന്താണെന്ന് രാഹുല്‍ ആദ്യം മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബം ഒന്നടങ്കം കോണ്‍ഗ്രസിലുണ്ട്.

അമിത് ഷായുടെ മകന്‍ ബിജെപിയില്‍ ഇല്ല എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ കുടുംബം ഒന്നടങ്കം കോണ്‍ഗ്രസിലുണ്ട്. അതുകൊണ്ട് അദ്ദേഹം എല്ലാത്തിനെയും കുറ്റം പറയുകയാണെന്ന് ഹിമന്ത വിമര്‍ശിച്ചു. രാജ്‌നാഥ് സിങ്ങിന്റെയും അമിത് ഷായുടെയും അനുരാഗ് ഠാക്കൂര്‍ എന്നിവരുടെ മക്കള്‍ ബിജെപിയില്‍ ഉണ്ടെന്നും ഇത് കുടുംബവാഴ്ചയാണെന്നുമാണ് രാഹുല്‍ വിമര്‍ശിച്ചത്.

രാഹുല്‍ ഗാന്ധിയുടെ അമ്മ, അച്ഛന്‍, സഹോദരി, മുത്തച്ഛന്‍ എല്ലാവരും രാഷ്ട്രീയത്തലുണ്ട്. അവരാണ് കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത്. അവിടെ സമാന്തര പാത എവിടെയാണ് കാണാന്‍ സാധിക്കുന്നതെന്നും ഹിമന്ത ചോദിച്ചു.