ഇന്ന് മാലപ്പടക്കം ആയിരുന്നെങ്കില്‍ നാളെ ഗുണ്ട് ആണ് സൂര്‍ത്തുക്കളെ, ബിഗ്‌ബോസ് റിവ്യുവുമായി അശ്വതി

ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്ന് ആരംഭിച്ചപ്പോള്‍ മുതല്‍ സ്ഥിരമായി കണ്ട് റിവ്യു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുന്ന ആളാണ് നടി അശ്വതി. ബിഗ്‌ബോസില്‍ അരങ്ങേറിയ നാടകീയ സംഭവങ്ങളെ വളരെ രസകരമായിട്ടാണ് നടി ഇക്കുറിയും എഴുതിയിട്ടുള്ളത്.

അശ്വതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, കാവടിമേളം.. പടയണി മേളം.. എന്ന പാട്ടോടെ തുടങ്ങിയപ്പോഴേ കരുതിയതാ ഇന്ന് കാവടി തുള്ളല്‍ ആരിക്കുമെന്ന്. രാവിലെ തന്നെ സന്ധ്യയും പൊളി ഫിറോസും തമ്മിലാണ് തര്‍ക്കം. കഴിഞ്ഞുപോയ വീക്കിലി ടാസ്‌കിനെ കുറിച്ചാണ്. സത്യസന്ധതയുടെ ബ്രാന്‍ഡ് അംബാസ്സഡര്‍ ആകാന്‍ ആണ് പൊളി ഫിറോസിന്റെ പ്ലാന്‍ എന്നു തോന്നണു. സന്ധ്യ ഇറങ്ങി തുടങ്ങികസേരയില്‍ ഇരുത്തി ചോദ്യം ചെയ്യല്‍ ഗുണമാകുന്നുണ്ട്.ചെറുതായി വീടിനുള്ളില്‍ ഫെമിനിസം കയറി തുടങ്ങിയിട്ടുണ്ടോ…ന്നൊരു ശംശയം.

ഭാഗ്യലക്ഷ്മി, സൂര്യ, സജ്‌ന ഫിറോസ്, അനൂപ്,റംസാന്‍,കിടിലന്‍ ഫിറോസ്, സന്ധ്യ, നോബി എന്നിവരാണ് നോമിനേഷനില്‍ ഉള്ളവര്‍. അനൂപ് തന്റെ പ്രിയപ്പെട്ട കണ്ടെസ്റ്റന്റ് ആയ റംസാനെ നോമിനേറ്റ് ചെയ്തത് ഞെട്ടിച്ചു. റംസാന്‍ പറഞ്ഞ സന്ധ്യയെ കുറിച്ചുള്ള നോമിനേഷന്‍ കാര്യങ്ങള്‍ ന്യായമായി തോന്നിയോ?എനിക്ക് ചിരിയാണ് വന്നത്. ഭാഗ്യേച്ചി വല്ലാതെ ഡിപ്രെസ്ഡ് ആണ്. പിന്നില്‍ നിന്നുള്ള കുത്തലുകള്‍ സഹിക്കാന്‍ വയ്യാത്തത് കൊണ്ടു ഇവിടുന്നു പോകാന്‍ തയ്യാറാണ് എന്നു ബിഗ്‌ബോസിനോട് പറഞ്ഞു. ഒരു കാര്യമേ പറയാനുള്ളു. വോട്ടിങ് ചിന്തിച്ചു ചെയ്യുക. അവസാനം അയ്യോ അവര് പോകണ്ടായിരുന്നു എന്നൊന്നും പറഞ്ഞിട്ട് കാര്യമുണ്ടാകില്ല,

അടുത്ത കാവടി മേളം ഡിംപലും പൊളി ഫിറോസും തമ്മില്‍ ആയിരുന്നു. ഫുഡിന്റെ പേരില്‍,അതും പഞ്ചസാര ആയിരുന്നു ഇന്നത്തെ താരം. പൊളി ഫിറോസ് ഒരു ഒച്ചപ്പാടിന് കാത്തു നിന്നപോലെ വിട്ടു കൊടുത്തില്ല. പിന്നങ്ങോട്ട് മാലപ്പടക്കം പൊട്ടിയത് പോലെ ആരുന്നു. പൊളി ഫിറോസ് ഡിംപലിനെ തര്‍ക്കത്തിനിടയില്‍ കൈയില്‍ ഒന്ന് തോണ്ടി, അതൊന്നു കിടിലു പറഞ്ഞപ്പോള്‍ അത് സമ്മതിച്ചു കൊടുക്കാന്‍ സത്യസന്ധനു മടി ആയിരുന്നു. പോരാത്തതിന് സജ്‌നയുടെ ന്യായം ‘അതിക്ക സംസാരിക്കുമ്‌ബോള്‍ അങ്ങനെ ആണത്രേ’ അത് നല്ലതല്ല എന്നു സജ്‌ന മുന്നേ പറഞ്ഞു കൊടുത്തിട്ടുള്ളതുമാണ്. അത് ശരിയായ കാര്യമല്ലല്ലോ അങ്ങനെ തോണ്ടുന്നത്. അത് പറഞ്ഞതിന് കിടിലു പൊളിയെ ഇടയില്‍ കൂടെ പണിതരുന്നു എന്നു പറഞ്ഞു ഒഴിയാനാണ് ശ്രേമിച്ചത്.

സ്‌പോണ്‍സര്‍ ടാസ്‌ക് രണ്ടു ടീമും വിജയിച്ചു. ഐസ് ക്രീംമും കഴിച്ചു.മറ്റു ബിഗ്‌ബോസുകളില്‍ അതാതു ഭാഷകള്‍ മാത്രമേ ഉപയോഗിക്കാവു എന്ന് കര്‍ശനമായി പറയുന്നുണ്ട്. മലയാളത്തിനു അത് ബാധകമല്ലേ? ഇംഗ്ലീഷ്, ഹിന്ദി എല്ലാം പറയുന്നു. ബിഗ്‌ബോസ് ചോറുണ്ണാന്‍ പോകുമ്‌ബോഴോ ഉറങ്ങുമ്‌ബോഴോ ആണോ ഇവര്‍ ലാംഗ്വേജ് മാറ്റി സംസാരിക്കുന്നതു? അല്ലാ പ്രതികരിക്കുന്നത് കാണുന്നില്ല, ഇന്ന് മാലപ്പടക്കം ആയിരുന്നെങ്കില്‍ നാളെ ഗുണ്ട് ആണ് സൂര്‍ത്തുക്കളെ . കിടിലുവിന്റെ ഗംഭീര പ്രകടനം നാളെ കാണാം എന്നു കരുതുന്നു.