ലേബർ റൂമിൽ ഭർത്താവും കൂടെയുണ്ടായിരുന്നു, വേദനരഹിത പ്രസവമാണ് തിരഞ്ഞെടുത്തത്- അശ്വതി

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. ചാനൽ പരിപാടികളിലൂടെ അവതാരകയായി എത്തി മലയാളികൾക്ക് സുപരിചിതയായ താരം പിന്നീട് അഭിനയത്തിലേക്ക് കടന്നത് അടുത്തിടെയാണ്. ചക്കപ്പഴം എന്ന ഹാസ്യ പറമ്പരയിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തിയത്. പരമ്പരയിൽ ആശ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചിരുന്നത്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് അശ്വതി. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. അടുത്തിടെയാണ് രണ്ടാമതും അമ്മയായത്.

ഇപ്പോൾ പങ്കുവെച്ച കുഞ്ഞിൻ്റെ ജനനകഥ പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഗർഭകാലത്ത് താൻ വളരെ സന്തോഷവതിയായി ഇരുന്നതിനാൽ തന്നെ കുഞ്ഞ് ഹാപ്പി ബേബി ആണെന്നും കുഞ്ഞിൻ്റെ പേര് ഇരുപത്തിയെട്ട് കെട്ട് ചടങ്ങ് കഴിഞ്ഞ ശേഷം അവളോട് ആദ്യം പറഞ്ഞിട്ട് നിങ്ങളെ അറിയിക്കാമെന്നും അത് താമസിക്കില്ലെന്നും അശ്വതി പറയുന്നു.

പ്രസവ സമയത്ത് കൂടെ ഉണ്ടാകാനായത് വലിയ ആശ്വാസമാണ് എന്നും പൊക്കിൾ കൊടിയിൽ നമ്മുടെ ജീവനെ കാണാനാകുന്നത് വല്ലാത്ത ഫീലാണ്. കുഞ്ഞ് പുറത്തെത്തിയിട്ടും പെൺകുഞ്ഞാണെന്ന് ഡോക്ടർ പറഞ്ഞെങ്കിലും അതൊന്നും ശ്രദ്ധിച്ചില്ല. കുഞ്ഞിൻ്റെ ജെൻഡർ ഏതാണെന്ന് പോലും ഞങ്ങൾ അപ്പോൾ നോക്കിയില്ലായിരുന്നു കുറച്ച് കഴിഞ്ഞാണ് അതെ കുറിച്ചു പോലും ചിന്തിച്ചത്, വല്ലാത്തൊരു ഫീലിലായിരുന്നു ഞങ്ങൾ

തലനിറയെ മുടിയുള്ള ബേബിയാണ്, തനിക്ക് കാണാനാകുന്നുണ്ട്, ബേബിയെ പെട്ടെന്ന് കാണണമെങ്കിൽ ആക്ടീവായി പുഷ് ചെയ്തോളൂ എന്ന് തന്നോട് പറഞ്ഞതായി ഓർക്കുന്നുണ്ട്. ഇനിയുള്ള വിശേഷങ്ങളും പിന്നാലെ പറയാം മൂത്ത മകളുടെ പേരിനോട് സാമ്യമുള്ള പേരാണ് കുഞ്ഞിനായി തെരഞ്ഞെടുത്തത്. വേദനയില്ലാതെ പ്രസവിക്കുന്ന എപ്പിഡ്യൂറൽ തെറപ്പിയെ കുറിച്ചുള്ള വിശദമായ വിവരണവും അതിൻ്റെ ഗുണഗണങ്ങളെ പറ്റിയും അശ്വതി പറയുന്നുണ്ട്.