അമ്മ സർജറി ചെയ്തുകിടന്നപ്പോഴാണ് രണ്ടാമത് ഒരു കുട്ടികൂടി വേണം എന്നുതോന്നിയത്- അശ്വതി

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. ചാനൽ പരിപാടികളിലൂടെ അവതാരകയായി എത്തി മലയാളികൾക്ക് സുപരിചിതയായ താരം പിന്നീട് അഭിനയത്തിലേക്ക് കടന്നത് അടുത്തിടെയാണ്. ചക്കപ്പഴം എന്ന ഹാസ്യ പറമ്പരയിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തിയത്. പരമ്പരയിൽ ആശ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് അശ്വതി. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്.

തന്റെ അഭിപ്രായങ്ങൾ ഒരു മടിയും കൂടാതെ തുറന്നു പറയുന്ന അശ്വതി പലപ്പോഴും സൈബർ ആക്രമണങ്ങൾക്ക് ഇരയാക്കപ്പെടാറുണ്ട്. രണ്ടാമതും അമ്മയാവുന്നതിനുള്ള ഒരുക്കത്തിലാണ് താരം. സെപ്റ്റംബർ മാസത്തിൽ കുഞ്ഞെത്തുമെന്ന് താരം തുറന്നുപറഞ്ഞിരുന്നു. ഇപ്പോൾ അൺഎഡിറ്റഡ് എന്ന പേരിൽ അശ്വതി ആരംഭിച്ച പുതിയ യൂട്യൂബ് ചാനലിലെ താരത്തിന്റെ ആദ്യ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

പത്മയെ ഗർഭം ധരിച്ച സമയത്തെ വെച്ച് നോക്കുമ്പോൾ ഇത്തവണ വല്യ ക്രേവിങ് ഒന്നും ഇല്ലായിരുന്നു. പിന്നെ ഒരു ദിവസം പഴങ്കഞ്ഞി കഴിക്കാൻ തോന്നി. അപ്പോൾ ഞാൻ തന്നെ തലേന്ന് ചോറ് വെള്ളത്തിലിട്ടു, മീൻ കറിയും തൈരും ഒക്കെ ചേർത്ത് ആഗ്രഹം പോലെ കഴിച്ചു

താൻ പ്രെഗ്നൻസി ടെസ്റ്റ് പോസറ്റീവ് ആയി എന്ന് ഭർത്താവിനെ അറിയിക്കാൻ നോക്കിയപ്പോൾ അദ്ദേഹം കോവിഡ് പോസിറ്റീവ് ആയി കിടക്കുകയായിരുന്നു . ഞങ്ങളുടെ വീട്ടുകാർക്ക് പോലും അറിയില്ല ഈ കാര്യം. ഞാൻ പ്രെഗ്നൻസി ടെസ്റ്റ് എടുത്ത ശേഷം ശ്രീയെ വിളിച്ചു, ആള് ഫോൺ എടുക്കുന്നില്ല. ഞാൻ വല്ലാതെ പേടിച്ചു. പിന്നെ ശ്രീടെ ഒരു ഫ്രണ്ടിനെ വിളിച്ചു ആ ആള് റൂമിൽ പോയി ശ്രീയെ വിളിച്ചുണർത്തി എന്നെ വിളിപ്പിച്ചു. ഞാൻ ഫോണിലേക്ക് ഒരു ബോംബ് അയച്ചിട്ടുണ്ട് നോക്ക്, എന്നാണ് ഞാൻ ശ്രീയോട് പറഞ്ഞത്. കോവിഡ് വന്നു കിടക്കുവാണെന്ന് അന്നും എന്നോട് പറഞ്ഞില്ല, പിന്നെ നെഗറ്റീവ് ആയ ശേഷമാണ് എന്നോട് പറയുന്നത്. എന്തായാലും ഈ വാർത്ത കേട്ട എക്സൈറ്റ്മെന്റിൽ ആൾടെ കോവിഡ് ടെൻഷൻ ഒക്കെ മാറി,

ഒരുപാട് ഉപദേശങ്ങൾ കിട്ടാറുണ്ട്. സത്യം പറഞ്ഞാൽ എനിക്ക് ഏറ്റവും ഉപദേശം കിട്ടുന്നത് കൊച്ചു പയ്യന്മാരിൽ നിന്നാണ്. ഒരു കറങ്ങുന്ന വീഡിയോ ഒക്കെ ഇട്ടാൽ അപ്പോൾ പറയും ‘അയ്യോ ചേച്ചി ഈ സമയത്തു ഇങ്ങനെ കറങ്ങാനൊന്നും പാടില്ല’. ഈ പുറത്തു നിന്ന് കാണുന്നവർക്കാണ് ഈ പ്രെഗ്നൻസി ഇത്രയും വല്യ സംഭവം. ഒരു ഗ്ലാസിൽ തുളുമ്പാതെ വെള്ളം കൊണ്ടുപോകുന്ന പോലെ. ഇപ്പോ പൊട്ടും എന്നൊക്കെ തോന്നും കാണുന്നവർക്ക്, പക്ഷെ അങ്ങനെ ഒന്നും അല്ല ഇത്

ഒരു കുട്ടി മതി എന്നായിരുന്നു തന്റെയും ഭർത്താവിന്റെയും തീരുമാനം എന്നാൽ ജീവിത്തിൽ ഉണ്ടായ ഒരു സന്ദർഭമാണ് തന്റെ തീരുമാനം മാറ്റിയത് ഞങ്ങളുടെ കുടുംബത്തിന്റെ സ്ട്രോങ്ങ് പില്ലർ അമ്മയാണ്. എന്തിനു ഏതിനും ഞങ്ങൾക്ക് ‘അമ്മ വേണം. അടുത്തിടെ അമ്മക്ക് ഒരു സർജറി വന്നു അന്ന് ‘അമ്മ കഴിഞ്ഞാൽ എനിക്ക് ഒന്ന് താങ്ങായി നിന്നത് അനിയനാണ്. അവനും അങ്ങനെ തന്നെ ആയിരുന്നു. അമ്മയെ ഫോൺ ചെയ്ത കിട്ടിയില്ല എങ്കിൽ ഉടനെ ചേച്ചിയെ വിളിക്കും. അപ്പൊ ഞാൻ ആലോചിച്ചു നാളെ ഞങ്ങൾ ഇല്ലാതെ വന്നാൽ പത്മ തനിയെ ആകുമല്ലോ എന്ന്. സത്യം പറഞ്ഞാൽ അന്ന് അമ്മക്കൊപ്പം ഐസിയുവിൽ നിന്ന ആ സമയം എന്റെ തീരുമാനം തന്നെ മാറ്റി എന്ന് പറയാം,