നടി വനിത വിജയകുമാറിന് നേരെ ആക്രമണം, പിന്നില്‍ ബിഗ് ബോസ് താരത്തിന്റെ ആരാധകനെന്ന് വനിത

ചെന്നൈ. നടി വനിത വിജയകുമാറിന് നേരെ അജ്ഞാതന്റെ ആക്രമണം. സോഷ്യല്‍ മീഡിയയിലൂടെ വനിത തന്നെയാണ് ഇക്കാര്യം പറഞ്ഞത്. പരിക്കേറ്റ് നീര് വന്നിരിക്കുന്ന മുഖത്ത് മരുന്ന് പുരട്ടിയിരിക്കുന്ന ചിത്രവും നടി പങ്കെവെച്ചു. തമിഴ് ബിഗ്‌ബോസ് ഷോയിലെ മുന്‍ മത്സരാര്‍ഥിയായിരുന്നു വനിത.

ഇപ്പോഴത്തെ ഷോയില്‍ ഇവരുടെ മകള്‍ ജോവിക മത്സരിക്കുന്നുണ്ട്. നിലവിലെ ബിഗ് ബോസ് മത്സരാര്‍ഥി പ്രദീപ് ആന്റണിയുടെ ആരാധകനാണ് ആക്രമിച്ചതെന്നാണ് വനിതയുടെ ആരോപണം. ഷോയില്‍ നിന്നും പ്രദീപിനെ പുറത്താക്കാന്‍ ജോവികയാണ് കാരണം എന്ന് പറഞ്ഞിയിരുന്നു ആക്രമണം.

അതേസമയം തന്നെ ആക്രമിച്ചത് ആരാണെന്ന് ദൈവത്തിന് മാത്രം അറിയാമെന്നും. പ്രദീപ് ആന്റണിയുടെ പിന്തുളക്കാരനാണെന്നും ബിഗ് ബോസ് തമിഴ് ഏഴ് റിവ്യൂ ചെയ്ത് കഴിഞ്ഞ് സഹോദരിയുടെ വീട്ടില്‍ നിന്നും പാര്‍ക്ക് ചെയ്ത കാറിന് അടുത്തേക്ക് നടക്കുമ്പോഴായി്രുന്നു ആക്രമണം എന്നും വനിത പറയുന്നു.