പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് ഡ്രോൺ വഴി ലഹരി കടത്താൻ ശ്രമം

അമൃത്സര്‍. പാക്കിസ്ഥാനല്‍ നിന്നും ഡ്രോണ്‍ വഴി ലഹരി കടത്താനുള്ള ശ്രമം ബിഎസ്എഫ് തടഞ്ഞു. പഞ്ചാബിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലൂടെയാണ് ഡ്രോണ്‍ ഉപയോഗിച്ച് ലഹരി കടത്തുവാന്‍ ശ്രമിച്ചത്. ഡ്രോണ്‍ ബിഎസ്എഫ് വെടിവെച്ചിടുകയായിരുന്നു. ഡ്രോണ്‍ വെടിവെച്ചിട്ടതോടെ 15 കിലോ മയക്കുമരുന്നും കണ്ടെത്തി. ഡ്രോണിന്റെ ശബ്ദം കേട്ടാണ് സംഘം പ്രദേശത്ത് എത്തിയത്.

അമൃത്സറിലെ അതിര്‍ത്തി ഗ്രാമമായ രാംകോട്ടിലാണ് സംഭവം. ബിഎസ്എഫ് നടത്തിയ കര്‍ശന പരിശോധയില്‍ ഡ്രോണ്‍ കണ്ടെത്തുകയായിരുന്നു, തുടര്‍ന്ന് സൈന്യം ഡ്രോണിന് നേരെ വെടിവെച്ചു. 15 കിലോ വരുന്ന ഹെറോയിന്റെ അഞ്ച് കവറുകള്‍ കണ്ടെത്തി. പാകിസ്താനില്‍ നിന്ന് വന്‍ തോതിലാണ് മയക്കുമരുന്നുകളും ആയുധങ്ങളും വെടിക്കോപ്പുകളും ഇന്ത്യയിലേക്ക് കടക്കുന്നത്. ഇതിനെതിരെ അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.