കണ്ണൂരിൽ 60ലക്ഷം രൂപയുടെ സ്വർണം സ്വകാര്യ ഭാ​ഗത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമം, എയർഹോസ്റ്റസ് പിടിയിൽ

കണ്ണൂർ : സ്വകാര്യ ഭാ​ഗത്ത് ഒളിപ്പിച്ച് 60ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച എയർഹോസ്റ്റസിനെ ഡിആർഐ പിടികൂടി. കണ്ണൂർ വിമാനത്താവളത്തിലാണ് യുവതി പിടിയിലായത്. ചെവ്വാഴ്ചയായിരുന്നു സംഭവം. കൊൽക്കത്ത സ്വ​ദേശിയായ സുരഭി ഖാത്തൂൺ ആണ് പിടിയിലായത്.

ഇത്തരത്തിൽ ഇവർ പലതവണ സ്വർണം ശരീരത്തിലൊളിപ്പിച്ച കടത്തിയെന്നാണ് സൂചന. റവന്യൂ ഇന്റലിജൻസ് ഇവരുടെ സഹായിയെ ചോദ്യം ചെയ്ത് വരികെയാണ്. 950 ​ഗ്രാം സ്വർണമാണ് ഇവർ കടത്താൻ ശ്രമിച്ചത്.യുവതി നാല് ക്യാപ്സൂളുകളാണ് ശരീരത്തിന്റെ പിൻഭാ​ഗത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.

മസ്കറ്റിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ് 714 വിമാനത്തിലാണ് സുരഭി കേരളത്തിലെത്തിയത്. ചോ​ദ്യം ചെയ്യലിന് ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇത്തരത്തിൽ സ്വർണം കടത്തിയതിന് വിമാന ജീവനക്കാർ പിടിയിലാകുന്നത് ആദ്യമാണ്.