അവന്റെ മരണശേഷം ഒരു ശൂന്യതയായതിനാല്‍ ഞാന്‍ ആ വീട്ടിലേക്ക് പോകാറില്ല; ഓട്ടോഗ്രാഫ് താരം രഞ്ജിത്

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിട്ടുള്ള സീരിയലുകളില്‍ ഏറ്റവും കൂടുതല്‍ ജന പ്രീതി നേടിയ പരമ്പരയായിരുന്നു ഓട്ടോഗ്രാഫ്. അഞ്ച് വിദ്യാര്‍ഥികളുടെ കഥ പറഞ്ഞ പാരമ്പര 2009ലായിരുന്നു ആയിരുന്നു സംപ്രേഷണം ആരംഭിച്ചത്. പരമ്പരയുടെ തുടക്കം മുതല്‍ അവസാനം വരെ നിരവധി പ്രേക്ഷകരെ ഓട്ടോഗ്രാഫ് സീരിയല്‍ സ്വന്തമാക്കിയിരുന്നു. പ്രേക്ഷകരില്‍ ഏറെയും യൂത്തായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഫൈവ് ഫിംഗേഴ്സ് എന്ന് അറിയപ്പെട്ട അഞ്ചു സുഹൃത്തുക്കളുടെ സൗഹൃദവും പ്രണയവും അവര്‍ക്കിടയിലെ ചെറിയ വഴക്കുകളും സ്‌കൂള്‍ കാലഘട്ടത്തിലെ അതി മനോഹരമായ നിമിഷങ്ങളും എല്ലാമായിരുന്നു ഓട്ടോഗ്രാഫ് എന്ന പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

പരമ്പരയുടെ സംപ്രേക്ഷണം അവസാനിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇന്നും ഓട്ടോഗ്രാഫിന് ആരാധകരുണ്ട്.  ശാലിന്‍ സോയ, സോണിയ,രഞ്ജിത്ത് രാജ്, ശരത് കുമാര്‍, അംബരീഷ് തുടങ്ങിയവരായിരുന്നു പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.  പരമ്പരയില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ ജെയിംസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് രഞ്ജിത്ത് രാജായിരുന്നു.  അമൃത ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന റെഡ് കാര്‍പെറ്റ് എന്ന പരിപാടിയില്‍ പങ്കെടുക്കവേ ഓട്ടോഗ്രാഫ് പരമ്പരയെ കുറിച്ചും അതിലെ കഥാപാത്രങ്ങളെ കുറിച്ചും രഞ്ജിത് സംസാരിച്ചിരുന്നു.

കൂട്ടത്തില്‍ ഓട്ടോഗ്രാഫില്‍ ഒപ്പം അഭിനയിച്ച അന്തരിച്ച നടന്‍ ശരത്തിനെ കുറിച്ചുള്ള ഓര്‍മകളും രഞ്ജിത്ത് പങ്കുവെച്ചിരുന്നു.രാജസേനന്റെ കൃഷ്ണ കൃപാസാഗരം എന്ന പാരമ്പരയിലൂടെയായിരുന്നു ശരത് സീരിയല്‍ രംഗത്തേക്ക് കടന്നുവന്നത്. എന്നാല്‍ ഓട്ടോഗ്രാഫ് എന്ന സീരിയലാണ് ശരത്തിന് ശ്രദ്ധ നേടിക്കൊടുത്തത്. സരയൂ, ചന്ദനമഴ തുടങ്ങിയ പരമ്പരകളില്‍ ശരത് അതിനയിച്ചിരുന്നു.

ശരത്ത് തനിക്ക് നല്ല കൂട്ടുകാരനായിരുന്നു അവന്റെ മരണം എനിക്ക് വലിയ ആഘാതമായിരുന്നു നല്‍കിയതെന്നും രഞ്ജിത്ത് പറയുന്നു. എന്ത് ആവിശ്യത്തിന് എറണാകുളത്ത് എത്തിയാലും അവന്റെ വീട്ടില്‍ കയറി കണ്ട് എല്ലാവരോടും സംസാരിച്ച ശേഷം മാത്രമെ ഞാന്‍ തിരികെ വീട്ടിലേക്ക് പോകാറുണ്ടായിരുന്നുള്ളൂ എന്നും രഞ്ജിത് പറഞ്ഞു. അവന്റെ മരണശേഷം ഒരു ശൂന്യതയായാണ് വീട്ടില്‍ പോവുമ്പോള്‍ അത് കൊണ്ട് ഞാന്‍ അങ്ങോട്ടേക്ക് പോയിട്ടില്ല എന്നും രഞ്ജിത്ത് പറയുന്നു. 2015ലാണ് ശരത് കുമാര്‍ വാഹനാപകടത്തില്‍ പെട്ട് മരിക്കുന്നത്. രഞ്ജിത്ത് ഇപ്പോൾ നിരവധി സീരിയലുകളിൽ പ്രധാന വേഷത്തിൽ എത്താറുണ്ട്. എങ്കിലും ഓട്ടോ​​ഗ്രാഫിലെ ജെയിംസ് എന്ന കഥാപാത്രത്തോളം മറ്റൊരു കഥാപാത്രവും ശ്രദ്ധിക്കട്ടിട്ടില്ല എന്നും രഞ്ജിത്ത് പറയുന്നു. കബനി എന്ന സീരിയലിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രം രഞ്ജിത്ത് കൈകാര്യം ചെയ്തിരുന്നു.