ആസാദ് കാശ്മീരെഴുതി കൊച്ചാപ്പ ഒറ്റയ്ക്കായി, താങ്ങുന്നവർ കുടുങ്ങും.

തിരുവനന്തപുരം. മുൻ മന്ത്രി കെ.ടി.ജലീലിന്റെ കശ്മീർ പരാമ‍ർശത്തിൽ വിവാദം കൊഴുക്കുകയാണ്. കൊച്ചാപ്പ തീർത്തും വെട്ടിലായി. പല കളികൾ കളിച്ചിട്ടും ഇങ്ങനെയൊരു മഹാവീട്ടിൽ കൊച്ചാപ്പ ഇതുവരെ വീണിട്ടില്ല. മുൻ മന്ത്രി ജലീൽ നടത്തിയത് രാജ്യദ്രോഹപരമായ പരാമർശമാണെന്നാണ് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി കുറ്റപ്പെടുത്തിയിട്ടുള്ളത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസും ജലീലിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. പരാമർശം വിവാദമായപ്പോൾ താൻ ഇൻവെർട്ട‍ഡ് കോമയിൽ നൽകിയ ആസാദ് കശ്മീ‍ർ പരാമർശം വിമർശകർക്ക് മനസ്സിലായില്ലെന്ന് ജലിൽ സഹതപിച്ച് എത്തി വിശദീകരണം നടത്തിയതൊന്നും ആരും കേൾക്കുന്നില്ല. അല്ലെങ്കിൽ തന്നെ ഒരു ജന പ്രതിനിധി നടത്തേണ്ടതല്ലല്ലോ ജലീൽ പറഞ്ഞിരിക്കുന്നത്.

എം എൽ എ സ്ഥാനം രാജിവെക്കേണ്ട അവസ്ഥയിലേക്കാണ് ജലീലിനെതിരെയുള്ള പ്രതിഷേധം ആളി കത്തുന്നത്. ഇക്കാര്യത്തിൽ ജനപ്രതിനിധിയുടെ കസേരയിൽ കടിച്ചു തൂങ്ങാൻ ജലീലിനോ, താങ്ങിപിടിക്കാൻ പിണറായിക്കോ കഴിയില്ലെന്നും ഉറപ്പാവുകയാണ്. തങ്ങൾ പോവുന്നവർ കൂടി ആപ്പിലാവുന്ന വിഷയമാണിതെന്നാണ് ശ്രദ്ധേയം.

എൽ ഡി എഫ് എം എൽ എ മാരും ഇക്കുറി ജലീലിന് താങ്ങായി എത്തിയിട്ടില്ല. കെ ടി ജലീലിന്റെ കശ്മീര്‍ പരാമര്‍ശത്തെ സിപിഎം നേതാവും മന്ത്രിയുമായ എം വി ഗോവിന്ദന്‍ തള്ളുകയാണ് ചെയ്തിരിക്കുന്നത്. ജലീലിന്റെ പ്രസ്താവന സിപിഎം നിലപാടല്ലെന്നും, ഇന്ത്യയെക്കുറിച്ചും കശ്മീരിനെക്കുറിച്ചും സിപിഎമ്മിന് വ്യക്തമായ നിലപാടുണ്ടെന്നുമാണ് ഗോവിന്ദൻ പറഞ്ഞത്. ജലീലിന്റെത് പാര്‍ട്ടി നിലപാടല്ല. ഇന്ത്യന്‍ അധീന കശ്മീര്‍ എന്ന പദപ്രയോഗം സിപിഎം നടത്താറില്ല. ആസാദ് കശ്മീര്‍, ഇന്ത്യന്‍ അധീന കശ്മീര്‍ തുടങ്ങിയ പദപ്രയോഗങ്ങള്‍ കെ ടി ജലീല്‍ എന്ത് അടിസ്ഥാനത്തിലാണ് ഉപയോഗിച്ചതെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണം എന്നായിരുന്നു എം വി ഗോവിന്ദന്‍ പ്രതികരിച്ചത്.

കെ.ടി.ജലീലിനെതിരെ രാജ്യം മുഴുവൻ പൊലീസ് കേസെടുക്കാൻ തയ്യാറാകണമെ ന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടിരിക്കുന്നത്. ജലീൽ എംഎൽഎ സ്ഥാനം രാജി വയ്ക്കണം. രാജി വയ്ക്കാത്ത പക്ഷം ജലീലിന്റെ രാജി സ്പീക്കർ ആവശ്യപ്പെടണം. ആസാദി കാ അമൃത് മഹോത്സവത്തിൽ കല്ലുകടി ഉണ്ടാക്കാനായിരുന്നു ശ്രമം. പരാമർശത്തിനെതിരെ രാജ്യം മുഴുവൻ പ്രതിഷേധവും കേസുകളും ഉണ്ടാകണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടുണ്ട്.

കെ.ടി.ജലീലിന്റെ പാക്കിസ്ഥാൻ അനുകൂല നിലപാട് കേന്ദ്ര ആഭ്യന്തര വകുപ്പിനെ അറിയിക്കുമെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞിട്ടുണ്ട്. ജലീലിനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണം. ജലീൽ എംഎൽഎയായി തുടരരുതെന്നും കൃഷ്ണദാസ് ആവശ്യപ്പെടുകയുണ്ടായി. പാക്കിസ്ഥാന്റെ വക്കാലത്താണ് കെ.ടി.ജലീൽ ഏറ്റെടുത്തത്. പാക് മനസ്സുള്ളവർക്ക് പ്രവർത്തിക്കാൻ പറ്റിയതാണ് സിപിഎം എന്ന് ഇതിലൂടെ വ്യക്തമായി – കൃഷ്ണദാസ് പറഞ്ഞു.