മോഹൻലാലിന് പഴയ മോഹൻലാലായി വരാൻ സാധ്യമല്ല- ബി ഉണ്ണികൃഷ്ണൻ

പഴയ മോഹൻലാൽ തിരിച്ചു വരുന്നു എന്ന് പറയരുതെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. ആറാട്ട് റിലീസിനായി കാത്തിരിക്കുമ്പോഴാണ് പ്രതികരണം. നമുക്ക് ആവശ്യം പഴയ മോഹൻലാലിനെയല്ല മറിച്ച് പുതിയ മോഹൻലാലിനെയാണ് എന്ന് അദ്ദേഹം പറയുന്നു. വാക്കുകൾ‌

‘നമ്മൾ എപ്പോഴും പറയുന്ന ഒരു ക്ലിഷേയാണ് പഴയ മോഹൻലാൽ തിരിച്ചുവരുന്നു എന്ന്. അത് ഒരിക്കലും സാധ്യമല്ല. മോഹൻലാലിന് പഴയ മോഹൻലാലായി വരാൻ സാധ്യമല്ല. പഴയ കമൽ ഹാസന് ഒരിക്കലും നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടാൻ പറ്റില്ല. നമുക്ക് വേണ്ടുന്നത് പുതിയതാണ്, ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.എന്നാൽ സിനിമകൾക്ക് തന്റെ ശരീര ഭാഷ കൊണ്ട് പുതിയ മാനങ്ങൾ കൊടുത്ത നടനാണ് മോഹൻലാൽ

അത് രണ്ട്- മൂന്ന് ദിവസം നമ്മൾ സ്ക്രിപ്റ്റ് വായിക്കുമ്പോൾ അദ്ദേഹം ആ കഥാപാത്രത്തിലേക്ക് പ്രവേശിക്കും. മോഹൻലാലിനെ അഭിനയിച്ച് കാണിച്ചു കൊടുക്കുക എന്നത് വിഡ്ഢിത്തം ആണ്. അത് ഞാൻ ഒരിക്കലും ചെയ്യില്ല. കഥാപാത്രത്തിന് വേണ്ടുന്ന കാര്യങ്ങൾ പറഞ്ഞു കൊടുക്കാം എന്ന് മാത്രം’ ബി ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു.