മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

പയ്യന്നുർ: പയ്യന്നൂരിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണ മരണം. 49 ദിവസം പ്രായമുള്ള ആൺ കുഞ്ഞാണ് മരിച്ചത്.
കണ്ടങ്കാളിയിലെ യു.സതീശന്റെയും രാധികയുടെയും ഇരട്ട കുട്ടികളിൽ ഒരാളാണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ വച്ചാണ് മരിച്ചത്.

കഴിഞ്ഞദിവസം കണ്ണൂരിലും സമാന സംഭവം ഉണ്ടായി.കൂത്തുപറമ്പ് മുതിയങ്ങയിൽ മുംതാസ് മഹലിൽ ശരീഫ്-മുംതാസ് ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹീം(10 മാസം) ആണ് മരിച്ചത്.

മാതാവ് മടിയിലിരുത്തി മുലപ്പാൽ കൊടുക്കുന്നതിനിടെ കുഞ്ഞിന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടൻ കൂത്തുപറമ്പിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി വിദഗ്ധ ചികിത്സക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.