ദിലീപ് സാക്ഷികളെ സ്വാധീനിക്കുന്ന തരത്തിലുള്ള വ്യകതമായ തെളിവുകൾ കോടതിയിലുണ്ട്; സംവിധായകൻ ബൈജു കൊട്ടാരക്കര

ലീപിനെതിരെ വളരെ വ്യക്തമായ തെളിവുകൾ കോടതിക്ക് മുന്നിൽ പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടുണ്ടെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര. രാമൻ പിള്ളയെ പോലെ കുശാഗ്ര ബുദ്ധിയുള്ള വക്കിലാണ് ദിലീപിന്റേത്. അതുകൊണ്ട് തന്നെ പ്രതിയെ സംരക്ഷിക്കുന്ന തരത്തിലുള്ള കുശാഗ്ര കാര്യങ്ങളാകും കേസിലേതെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

ഈ കഴിഞ്ഞ ദിവസം തന്നെ പതിനാലോളം തെളിവുകളാണ് കോടതിക്ക് മുന്നിൽ പ്രോസിക്യൂഷൻ ഹാജരാക്കിയത്. കോടതി തന്നെ പറഞ്ഞതാണ് കിട്ടിയിരിക്കുന്ന തെളിവുകൾ ഗൗരവമുള്ളതാണെന്ന്. ഇന്ന് കോടതിയിൽ സമപ്പിച്ച തെളിവുകളിൽ എല്ലാം കോടതിക്ക് വ്യക്തമായി ബോധ്യമായിട്ടുണ്ട്.അതുകൊണ്ടാണ് കോടതി വളരെ ആഴത്തിലുള്ള അന്വേഷണം വേണമെന്ന് പറഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥർ സമർപ്പിച്ച തെളിവുകൾ ശക്തമായത് കൊണ്ടാണ് കോടതി അന്വേഷണത്തിന് ഉത്തരവ് നൽകിയതും.

സാക്ഷികളെ സ്വാധീനിക്കുന്ന തരത്തിലുള്ള വ്യകതമായ തെളിവുകൾ കോടതിയിലുണ്ട്. 20ഓളം ഓഡിയോ ക്ലിപ്പുകളിൽ 3 എണ്ണം സാക്ഷികളെ സ്വാധീനിക്കുന്ന ഓഡിയോ ക്ലിപ്പുകളാണ്. സാക്ഷിയെ സ്വാധിനിക്കാൻ ദിലീപിന്റെ വക്കിൽ വിളിച്ചു എന്നതിനുള്ള ഒരു ഓഡിയോ ക്ലിപ്പ് ഞാൻ അത് സമർപ്പിക്കും. വളരെ നിർണ്ണകമായ സാക്ഷിയാണ് അതെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. 23 24 25 തീയതികളിൽ ചോദ്യം ചെയ്യാം എന്ന ഇടക്കാല ഉത്തരവ് ബാക്കിയുള്ളത് അന്വേഷണ ഉദ്യോഗസ്ഥരുടെ കൈയിലാണ്. 27 ന് റിപ്പോർട്ട് ഡിജിപി കോടതിക്ക് കൈമാറണം.