മുടിയും താടിയും നീട്ടി വളർത്തിയതിന്റെ കാരണം വെളിപ്പെടുത്തി ബാല

ഉണ്ണി മുകുനന്ദൻ നായകനായെത്തിയ ചിത്രമായിരുന്നു മേപ്പടിയാൻ. ജനുവരി 14ന് റിലാസ് ചെയ്ത ചിത്രത്തിനെതിരെ പലതരത്തിലുള്ള ഡി​ഗ്രേഡിങ്ങുകളും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ നൂറാം ദിനാഘോഷം നടന്നത്. ചടങ്ങില ബാലയും ഭാര്യയുമെത്തിയിരുന്നു. ഇപ്പോളിതാ ബാല പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്, വാക്കുകൾ,

ഞാനും ഉണ്ണിയും അടുത്ത പടത്തിൽ ഒരുമിക്കുന്നു. അനൂപ് ആണ് ഡയറക്ടർ. അതും നൂറ് ദിവസം ഓടും, ഡബിൾ ധമാക്ക. പ്രേക്ഷകർ സിനിമ ഏറ്റെടുക്കാൻ ഭയങ്കര പാടാണ്. ഒരു ദിവസം ഉണ്ണി എന്നെ മൊബൈലിൽ നാലഞ്ച് പ്രാവശ്യം വിളിച്ചിരുന്നു. ഞാൻ ഉറക്കിത്തിലായിരുന്നു. ഭാര്യ ഇതാ ഉണ്ണി മുകുന്ദൻ വിളിക്കുന്നുവെന്ന് പറഞ്ഞ് ഫോൺ കൊണ്ടുവന്നു തന്നു. അന്ന് ഉണ്ണി എന്നോട് ഒരു കഥയുടെ ഒരു ലൈൻ പറഞ്ഞു. ഞാൻ ഒരു പടം പ്രൊഡ്യൂസ് ചെയ്തപ്പോൾ എന്നോട് ഒരുവാക്ക് പോലും ചോദിക്കാതെ വന്ന് അഭിനച്ചയാളാണ് ഉണ്ണി. കഥാപാത്രമെന്തെന്നോ ഒന്നും ചോദിച്ചിട്ടില്ല, നീ പ്രൊഡ്യൂസ് ചെയ്യുമ്പോൾ ഞാൻ വന്നിരിക്കും എന്നാണ് ഞാൻ അന്ന് ഉണ്ണിയോട് പറഞ്ഞത്,

എന്തിനാ ബാല കല്യാണ ശേഷം മുടിയും താടിയും വളർത്തിയതെന്ന് ചിലർ വിചാരിക്കുന്നുണ്ടാകും. അതു ഒന്നുമില്ല. നടൻ സൂര്യ, കാർത്തി എന്നിവരുടെ സ്റ്റുഡിയോ ഗ്രീൻ എന്ന പ്രൊഡക്ഷൻ കമ്പനിയുടെ പുതിയ സിനിമയിൽ ഹീറോ ആകുന്നുണ്ട്. അതിൻറെ തിരക്കിലായിരുന്നു. വേറെയൊരു പടത്തിലും ഞാൻ ഇപ്പോഴില്ല, പക്ഷേ ഉണ്ണി വിളിച്ചപ്പോൾ ഞാൻ വന്നു, ഇത് നിനക്കായ് ഞാൻ ചെയ്യും,

ഉണ്ണി നല്ല ഒരു മനുഷ്യനാണ്, നല്ല മനസ്സുണ്ട്. അതെപ്പോഴും ഉണ്ടാകും. ഇപ്പോൾ സിനിമയൊക്കെ ഭയങ്കര ഹിറ്റാണ്, ഇനി എപ്പ കല്യാണം എന്നും ഉണ്ണിയോട് ചോദിച്ചു. ഞാൻ സിനിമയിൽ സജീവമല്ലാതിരുന്ന സമയത്ത് ഒരിക്കൽ എൻറെയടുത്തു വന്ന് കൈയ്യിൽ പിടിച്ച് ബ്രദർ നിങ്ങളെ പോലുള്ളവർ തിരിച്ചുവരണം എന്ന് പറഞ്ഞയാളാണ് ഉണ്ണി, ആ നല്ല മനസ്സ് കുറച്ചുപേർക്കേയുള്ളൂ. നിനക്കൊരു കല്യാണം വേഗം ഉണ്ടാവട്ടെ, കുറെ കുട്ടികളുണ്ടാകട്ടെ,

വിഷ്ണു മോഹനാണ്‌ മേപ്പടിയാൻ സംവിധാനം ചെയ്‌തത്‌. മസിൽമാൻ വേഷങ്ങളിൽ നിന്ന് മേപ്പടിയാൻ വ്യത്യസ്ഥമെന്ന് ഉണ്ണി മുകുന്ദൻ പ്രതികരിച്ചു. കൊവിഡ് കാരണം പല വട്ടം ചിത്രത്തിൻറെ റിലീസിങ് മാറ്റിവച്ചെങ്കിലും പുതുവർഷത്തിൽ ചിത്രം ജനങ്ങളിലേക്ക് എത്തിക്കാൻ അണിയറ പ്രവർത്തകർ തീരുമാനിക്കുകയായിരുന്നു.

കുടുംബം എന്താണെന്ന് അറിഞ്ഞവർ ഈ സിനിമ ഇഷ്ടപ്പെടാതെ പോകില്ലെന്നാണ് ജനങ്ങളുടെ പ്രതികരണം. ജനുവരി 14നാണ് ചിത്രം റിലീസ് ആയത്. നീണ്ട ഇടവേളയ്‌ക്ക് ശേഷം തീയേറ്ററിൽ എത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രമാണ് മേപ്പടിയാൻ. ഉണ്ണി മുകുന്ദൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. സാധരണക്കാരന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങൾ ആണ് മേപ്പടിയാനിലൂടെ പറയുന്നത്.
വർക്ക്‌ ഷോപ്പ് നടത്തിപ്പുകാരനായ ജയകൃഷ്ണൻ എന്ന തനി നാട്ടിൻപുറംകാരൻ യുവാവായിട്ടാണ് ഉണ്ണി അഭിനയിക്കുന്നത്. അഞ്ജു കുര്യനാണ് നായിക. ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വർഗീസ്, വിജയ് ബാബു, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത് രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി, ജോർഡി പൂഞ്ഞാർ, സ്മിനു, പൗളി വത്സൻ, മനോഹരിയമ്മ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.