എന്റെ കുടുംബകാര്യം ഞാനെന്തിന് ഇവിടെ പറയണം, അഭിനേതാക്കൾക്കും ഒരു മനസ്സും, മനഃസാക്ഷിയും ഉണ്ട്- ബാല

മലയാളിയല്ലെങ്കിലും മലയാളികളുടെ പ്രീയപ്പെട്ട താരമാണ് ബാല, നടന്റെ സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെയാണ് ബാല അമൃത സുരേഷുമുള്ള ബന്ധം വേർപെടു്തതിയ ശേഷം വിവാഹം കഴിച്ചത്. ഇവർക്കിടയിൽ എന്തെങ്കിലും പ്രശ്‌നമുണ്ടോന്നാണ് ചിലർ ചോദിക്കുന്നത്. കഴിഞ്ഞ ദിവസം പല പറഞ്ഞ ചില കാര്യങ്ങൾ കൂട്ടിച്ചേർത്താണ് ഇങ്ങനൊരു നിഗമനത്തിലേക്ക് പാപ്പരാസികൾ എത്തിയത്.

ഇപ്പോളിതാ ബാലയുടെ പുതിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്, പുള്ളിക്കാരി ഒരു ഡോക്ടർ ആണ്. കുന്ദംകുളത്തൊരു ആശുപത്രിയിൽ ജോലി നോക്കുന്നു. അടുത്ത മാസം പ്രൊമോഷൻ ഉണ്ടാകും. ഏറ്റവും നല്ല പൊസിഷനിലാണ് ഇപ്പോൾ അവൾ ഉള്ളത്. കൂടുതൽ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല

വ്യക്തിപരമായ കാര്യങ്ങൾ കൂടുതൽ പറയാൻ താൻ ആഗ്രഹിക്കുന്നില്ല. എന്തിന് ഞങ്ങളുടെ വിവരങ്ങൾ പറയണം. താരങ്ങളുടെ ചില കുടുംബകാര്യങ്ങൾ നിങ്ങൾ മീഡിയ വിട്ടേക്കണം. ഇത് എല്ലാവരും പറയുന്നതല്ലേ. എല്ലാത്തിനും ഒരു ലിമിറ്റുണ്ട്. നമ്മൾ അഭിനേതാക്കൾക്കും ഒരു മനസ്സും, മനഃസാക്ഷിയും ഉണ്ട്. ആ ഫീലിംഗിസിനെ മാനിക്കണം. ഞാൻ എന്തിന് അഭിമുഖത്തിൽ വന്നു അഭിനയിക്കണം. എനിക്ക് അഭിനയിക്കേണ്ട ആവശ്യമില്ല. സിനിമയിൽ കാണുന്നത് വേറെ. ജീവിതത്തിൽ വേറെയാണ്. എന്റെ വീട്ടിൽ ഞാൻ മേക്കപ്പിട്ട് ഇരിക്കേണ്ട കാര്യമല്ല. ഞാൻ ആരുടേം അടിമയല്ല.

ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ഇവരുടെ വിവാഹവാർഷികമായിരുന്നു. ആ ദിവസവും ആശംസകൾ പറഞ്ഞുള്ള പോസ്റ്റോ ചിത്രങ്ങളോ ഒന്നും വന്നിരുന്നില്ല. ബാക്കി എല്ലാം സമൂഹ മാധ്യമങ്ങളിലൂടെ പറയാറുള്ള ബാല ഇത് മറന്ന് പോയോന്നും ആരാധകർ ചോദിക്കുന്നു. എന്തായാലും ഇനിയൊരു വിവാഹമോചനമുണ്ടാവാതെ സന്തോഷത്തോടെ തന്നെ ജീവിക്കാനാണ് നടനോട് എല്ലാവരും ആവശ്യപ്പെടുന്നത്.

‘അൻപ്’ എന്ന തമിഴ് സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയ താരമാണ് ബാല. തുടർന്ന് മമ്മൂട്ടി ചിത്രം ബിഗ് ബിയിലൂടെ മലയാള സിനിമയിലേക്കും എത്തിയ താരത്തിന് ഒട്ടേറെ ആരാധകരാണ് ഉള്ളത്. മലയാളം, തമിഴ് ഭാഷകളിൽ സജീവമായി മുന്നേറിയിരുന്ന സമയത്തായിരുന്നു ബാല ഗായികയായ അമൃത സുരേഷിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും.