എലിസബത്ത് എന്റെ കൂടെയില്ല, അത് വിധി, അവളെപ്പോലൊരു പെണ്ണിനെ ഞാൻ‌ കണ്ടിട്ടില്ല, ബാല

തെന്നിന്ത്യന്‍ സിനിമാ താരം ബാല വാര്‍ത്തകളില്‍ ഇടം നേടിയ താരമാണ്. ബാലയും ​ഗായിക അമൃതയും രണ്ടു വഴിക്ക് പിരിഞ്ഞ് അവരുടെ പുതിയ ജീവിതങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. രണ്ടാം വിവാഹത്തിലൂടെ ബാലയുടെ ജീവിതത്തിലെത്തിയത് ഡോ എലിസബത്താണ്. ബാലയെ വിവാഹം കഴിച്ചതോടെയാണ് എലിസബത്തിനെ സോഷ്യല്‍ മീഡിയയും മലയാളികളും അറിഞ്ഞു തുടങ്ങുന്നത്. ബാലയുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങളിലും ബാല തന്നെ എലിസബത്തിനെ കൊണ്ട് മറുപടി പറയിക്കുകയും ഭാര്യയെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു.

എലിസബത്തിനെ മറ്റ് ആരുമായും താരതമ്യപ്പെടുത്തരുത്. ഞാൻ ഇതുവരെ ഒരു അഭിമുഖത്തിലും എലിസബത്തിനെ കുറിച്ച്‌ പറഞ്ഞിട്ടില്ല. ഒരേയൊരു വാക്ക് ഇപ്പോള്‍ പറയാം… എലിസബത്തിനെ കുറിച്ച്‌ ഞാൻ‌ പറയുകയാണെങ്കില്‍ എലിസബത്ത് തങ്കമാണ്. പ്യൂര്‍ ക്യാരക്ടറാണ്. ഇപ്പോള്‍ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല… വിധി. അവളുടെ ക്യാരക്ടറുള്ള മറ്റൊരു പെണ്ണിനെ ഞാൻ കണ്ടിട്ടില്ല. അവള്‍ സ്വര്‍ണ്ണമാണ്. ഇതിന്റെ മുകളില്‍ ഒന്നും ചോദിക്കരുത്. ഞാൻ മരിച്ചാലും ഒരു കുറ്റവും അവളെ കുറിച്ച്‌ ഞാൻ പറയില്ല. ഞാൻ കഷ്ടപ്പെട്ടപ്പോള്‍ എന്റെ ഒപ്പമുണ്ടായിരുന്നവളാണ്. എലിസബത്ത് എപ്പോഴും ഹാപ്പിയായി ഇരിക്കണം.’- ബാല പറഞ്ഞു.

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ആദ്യ ഭാര്യ അമൃതയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയതിനു പിന്നിലുള്ള കാരണം ബാല തുറന്നു പറഞ്ഞിരുന്നു. ഇവര്‍ വേര്‍പെട്ട് 12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ബാല എല്ലാം തുറന്നു പറഞ്ഞത്. കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ അമൃതയെ കണ്ടെന്നും ബാലയ്ക്കും​ അമൃതയ്ക്കും ഒരു പെണ്‍മകളായതു കൊണ്ടാണ് ഒന്നും ശരിക്ക് പറയാത്തതെന്നും ബാല തുറന്നടിച്ചു.