വിദ്യാർത്ഥിനിക്ക് അശ്ലീല വീഡിയോ അയച്ചു നൽകി ബാലസംഘം സംസ്ഥാന നേതാവ്, പരാതിയുമായി കുടുംബം

തൃശൂർ: ബാലസംഘം നേതാവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്‌ക്ക് അശ്ലീല വീഡിയോ അയച്ചു നൽകിയതായി പരാതി. ബാലസംഘം സംസ്ഥാന നേതാവും എസ്എഫ്‌ഐ ജില്ലാ നേതാവുമായ ജി എൻ രാമകൃഷ്ണനെതിരെയാണ് പരാതി. ഉയർന്നിട്ടുള്ളത്. ഇയാൾ ഇതാദ്യമായല്ല വിവാദങ്ങളിൽ കുടുങ്ങുന്നത്.

പെൺകുട്ടിയുമായി സംഘടനാ ബന്ധം വഴിയാണ് പരിചയത്തിലായത്. ബന്ധം മുതലെടുത്തുകൊണ്ട് കുട്ടിയുടെ ഫോൺ നമ്പർ കൈക്കലാക്കിയ ഇയാൾ ഫോണിലേയ്‌ക്ക് അശ്ലീല വീഡിയോ അയച്ചുനൽകുകയായിരുന്നു. കുടുംബം  പരാതിയുമായി സിപിഎം നേതൃത്വത്തെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

എന്നാൽ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ രാമകൃഷ്ണനെ ചുമതലകളിൽ നിങ്ങും നീക്കി മുഖം രക്ഷിക്കാനാണ് സിപിഎം ശ്രമം. ദേവസ്വം ഉദ്യോഗസ്ഥനെ ജാതി പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയിലും രാമകൃഷ്ണൻ നടപടി നേരിട്ടിരുന്നു. ഇയാൾ ഗുരുവായൂർ ക്ഷേത്രത്തിലെ താൽക്കാലിക ജീവനക്കാരനായിരുന്ന സമയത്തായിരുന്നു ഈ സംഭവം ഉണ്ടായത്.