പുതിയ വിശേഷം പങ്കുവെച്ച് ബഷീര്‍ ബഷി, ഏറ്റെടുത്ത് ആരാധകര്‍

മലയാളികള്‍ക്ക് സുപരിചിതനാണ് ബഷീര്‍ ബഷി. ബിഗ് ബോസ് ഷോയില്‍ എത്തിയതോടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ബിഗ്‌ബോസ് അവസാനിച്ച ശേഷം യൂട്യൂബ് ചാനലിലൂടെ താരം വിശേഷങ്ങളുമായി എത്തി. താരത്തിന്റെ ഭാര്യമാരും കുട്ടികളും എല്ലാം ഇപ്പോള്‍ മലയാളികള്‍ക്ക് സുപരിചിതരാണ്. കുടുംബത്തിലെ എല്ലാവര്‍ക്കും യൂട്യൂബ് ചാനലുണ്ട്. ബഷീറിന്റെ ഭാര്യ മഷൂറ ഡെയ്‌ലി വ്‌ളോഗുകളുമായി സജീവമാണ്.

മഷൂറയ്ക്ക് അടുത്തിടെ ഒരു മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ് തികഞ്ഞിരുന്നു. ബഷീറിന്റെ ആദ്യ ഭാര്യയാ സുഹാനയ്ക്കും നിരവധി സബ്‌സ്‌ക്രൈബേഴ്‌സ് ആണുള്ളത്. സുഹാന ഇടയ്ക്കിടെയ്‌ക്കേ വീഡിയോയുമായി എത്താറുള്ളു. ബഷീറും സുഹാനെയെപോലെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ പുതിയ തീരുമാനം അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബഷീര്‍. മഷൂറയെ പോലെ ഡെയ്‌ലി വ്‌ളോഗ് തുടങങ്ങാന്‍ പോവുകയാണ് താനും എന്നാണ് ബഷീര്‍ അറിയിച്ചത്.

ബഷീര്‍ പങ്കുവെച്ച ഏറ്റവും പുതിയ വ്‌ളോഗിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‘മഷൂറയുടെ വീഡിയോസ് കണ്ട് എല്ലാവരും പറഞ്ഞു. ബഷീര്‍ക്ക ഡെയ്‌ലി വ്‌ളോഗ് നിങ്ങളും ചെയ്യെന്ന്. നിങ്ങളുടെ ബിസിനസ് കാര്യങ്ങള്, ഒരുദിവസം നിങ്ങളുടെ ലൈഫ് എങ്ങനെയാണ് പോവുന്നതെന്ന് കാണമെന്ന് പലരും പറഞ്ഞു. അപ്പോ ഡെയ്‌ലി വ്‌ളോഗ് എന്ന് പറയുമ്പോ അതിനൊരു സുഖമുണ്ടാവില്ല. ഒരു ഡെയ്‌ലി ലൈഫ് എന്ന കോണ്‍സെപ്റ്റ് കൊണ്ടുവരാമെന്ന് വിചാരിക്കുന്നു.

അപ്പോ ഇനി എല്ലാദിവസവും വ്‌ളോഗുമായിട്ട് ഞാനുണ്ടാവും. ബഷീര്‍ വീഡിയോയിലൂടെ പറഞ്ഞു. പുതിയ വീഡിയോയില്‍ വീടിന് തൊട്ടടുത്തുളള ബിബി ഗാര്‍ഡനും കാണിക്കുന്നുണ്ട്.