സോനുവിനെ സ്വന്തം മകളെ പോലെയാണ് മഷൂറയുടെ വീട്ടുകാര്‍ കാണുന്നത്

മലയാളികളുടെ പ്രിയപ്പെട്ട മോഡലും ബിഗ്‌ബോസ് താരവുമാണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാരാണ് താരത്തിനുള്ളത്. സുഹാന, മഷൂറ എന്നിങ്ങനെ രണ്ട് പേരാണ് ബഷീറിന്റെ ഭാര്യമാര്‍. എന്നാല്‍ രണ്ട് ഭാര്യമാര്‍ക്കുമൊപ്പം സന്തുഷ്ട കുടുംബമാണ് താരം നയിക്കുന്നത്. തന്നെ കണ്ട് ആരും അനുകരിക്കരുതെന്ന് ബഷീര്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. അടുത്തിടെയാണ് ബിബി ഗാര്‍ഡന്‍ ആരംഭിച്ചത്. വീഡിയോകളിലൂടെ താരം വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്. ഇപ്പോള്‍ നാളുകള്‍ക്ക് ശേഷമായി കുടുംബസമേതമായി മഷൂറയുടെ വീട്ടിലേക്ക് എത്തിയിരിക്കുകയാണ് ബഷീര്‍.

പ്രിയപ്പെട്ടവരെ കണ്ടതിന്റെ സന്തോഷമായിരുന്നു മഷൂറയുടെ മുഖത്ത്. ഭാര്യ വീട്ടില്‍ വന്നതോടെ ബഷിയുടെ കൗണ്ടര്‍ കുറഞ്ഞ് പോയോയെന്നായിരുന്നു ചോദ്യം. എല്ലാവരും വ്‌ളോഗ് ചെയ്യുന്നതിനാല്‍ കുറച്ച് ഭാഗങ്ങളേ താന്‍ കാണിക്കുന്നുള്ളൂവെന്നും മഷൂറ വീഡിയോയിലൂടെ പറഞ്ഞിരുന്നു. ബഷീര്‍ ബഷി ഭക്ഷണം കഴിക്കുന്നത് കാണുമ്പോള്‍ കൊതി വരുമെന്ന് ഗര്‍ഭിണികള്‍ കമന്റ് ചെയ്യുമെന്നായിരുന്നു സുഹാന പറഞ്ഞത്. കഴിഞ്ഞ പ്രാവശ്യം വന്നപ്പോള്‍ സോനു ഡയറ്റിലായിരുന്നു. ഇങ്ങോട്ട് വരികയാണെന്നറിഞ്ഞതോടെ ഈ പ്രാവശ്യം ഡയറ്റ് മാറ്റിയെന്ന് മഷൂറ പറഞ്ഞു.

പൊതുവെ മഷൂറ വീഡിയോ എടുക്കുമ്പോള്‍ കൗണ്ടറുകള്‍ പറയാറുള്ള ബഷീര്‍ ഇക്കുറി നിശബ്ദനായിരുന്നു. ഭാര്യ വീട്ടില്‍ വന്നതാണോ ഇതിന് കാരണം എന്നായിരുന്നു പലരും ചോദിച്ചത്. സുഹാനയും മക്കളുമെല്ലാം ഇവിടെ കസിന്‍സിനൊപ്പമായി തിരക്കിലാണ്. മാംഗ്ലൂര്‍ വീട്ടിലെ ഡെയ്‌ലി വ്‌ളോഗ് പങ്കുവെച്ച മഷൂറയെ അഭിനന്ദിച്ചെത്തിയിരിക്കുകയാണ് ആരാധകര്‍. സുഹാനയേയും മകളെപ്പോലെയാണ് മഷൂറയുടെ പപ്പയും മമ്മിയും കാണുന്നത്.