സ്വന്തമായിട്ട് ഒരു അഭിപ്രയം പോലും ഇല്ലാത്ത ഒരു കംപ്ലീറ്റ്‌ ആക്ടര്‍; മോഹന്‍ലാലിനെതിരെ ഹേറ്റ് ക്യാമ്പയിനുമായി റോബിന്‍ ആരാധകര്‍

കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയ ഏറ്റവും അധികം ചര്‍ച്ച ചെയ്യുന്ന പേരുകളില്‍ ഒന്നാണ് റോബിന്‍ രാധാകൃഷ്ണന്‍. ബിഗ് ബോസ് ഷോയ്ക്കകത്ത് വെച്ച്‌ സഹമത്സരാര്‍ത്ഥിയായ റിയാസിനെ കഴുത്തിന് പിടിച്ച്‌ തള്ളുകയും മുഖത്തടിക്കുകയും ചെയ്ത റോബിനെ ഷോയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ, ബിഗ് ബോസ് അവതാരകനായ മോഹന്‍ലാലിന് നേരെ അധിക്ഷേപവുമായി റോബിന്റെ ഫാന്‍സ്‌ രംഗത്ത്. മോഹന്‍ലാലിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ അധിക്ഷേപവും വിദ്വേഷ കമന്‍റുകളുമായാണ് റോബിന്‍ ആരാധകര്‍ എത്തിയിരിക്കുന്നത്.

റോബിന്‍ ആരാധകര്‍ കണ്ണടച്ച്‌ ഇരുട്ടാക്കുകയാണെന്നും, മോഹന്‍ലാലിനെ ഒരുതരത്തിലും ഇതൊന്നും ബാധിക്കാന്‍ പോകുന്നില്ല എന്നുമാണ് റോബിന്‍ ഫാന്‍സിന് മറുപടിയായി മോഹന്‍ലാല്‍ ആരാധകരുടെ വാദം. കഴിഞ്ഞ സീസണിലെ മത്സരാര്‍ത്ഥിയായ രജിത് കുമാറിനെ പുറത്താക്കിയപ്പോഴും ഇത്തരത്തില്‍ രജിത്തിന്റെ ആരാധകര്‍ മോഹന്‍ലാലിന് എതിരെ തിരഞ്ഞിരുന്നു. സഹമത്സരാര്‍ത്ഥിയായ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിനെ തുടര്‍ന്നായിരുന്നു രജിത് കുമാറിനെ ഷോയില്‍ നിന്നും പുറത്താക്കിയത്.

മോഹന്‍ലാലിനെ വിമര്‍ശിച്ച്‌ കൊണ്ട് റോബിന്‍ ആരാധകര്‍ അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് താഴെ ഇട്ട ചില കമന്റുകള്‍

‘നിങ്ങളുടെ വലിയൊരു ആരാധിക ആയിരുന്നു. പക്ഷേ സ്വന്തം വെക്തിത്വം പോലും മറന്നു നിങ്ങള്‍ തീരുമാനിച്ചു ഡോക്ടറെ പുറത്താക്കാന്‍. ഡോക്ടര്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ പോലും ഉള്ള മനസ് നിങ്ങള്‍ കാണിച്ചില്ല. തെറ്റ് ചെയ്തെന്നു ഡോക്ടറെ കൊണ്ട് പറയിപ്പിച്ചു നിങ്ങള്‍. ജനങ്ങളുടെ പിന്തുണ കൊണ്ടാ നിങ്ങള്‍ ഇത്രയും വലിയൊരു നടന്‍ ആയത്. ആ ജനങ്ങള്‍ തന്നെ ആണ് ഡോക്ടറെയും ഇപ്പോ പിന്തുണച്ചത്. സൊ ജനങ്ങളുടെ മനസ്സില്‍ എന്നും ഡോക്ടര്‍ ആണ് ഹീറോ. യഥാര്‍ത്ഥ രാജാവ്’.

‘നാണമില്ലാത്ത നട്ടെല്ലില്ലാത്ത അവതാരാകന്‍’

‘സ്വന്തമായിട്ട് ഒരു അഭിപ്രയം പോലും ഇല്ലാത്ത ഒരു കംപ്ലിക്‌ട് ആക്ടര്‍’

‘ലാലേട്ടാ… നിങ്ങളുടെ വലിയ ഒരു ആരാധകന്‍ ആയിരുന്നു ഇന്ന് ഈ നിമിഷം വരെ. നിങ്ങളെയും ഉന്നതിയില്‍ എത്തിച്ചത് പ്രേക്ഷകരാണ് എന്ന് മറക്കരുത്’

‘സര്‍ റോബിനെ തിരിച്ചെടുക്കണം. താങ്കള്‍ ഈ കള്ളത്തരത്തിനു കൂട്ട് നില്‍ക്കരുത്.. താങ്കളെ ഏറെ ബഹുമാനിക്കുന്ന ജനങ്ങളുടെ അപേക്ഷ ആണ്’

‘കാശു മാത്രം ആണ് നിങ്ങള്‍ ഈ ഷോ ചെയ്യുന്നത്. പ്രേക്ഷകരോട് ഒരു കൂറും ഇല്ല. നിങ്ങളെയും വളര്‍ത്തിയത് ഇവിടുത്തെ ജനങ്ങള്‍ ആണ്’