ബിയറും വൈനും പാക്കറ്റുകളായി വിൽക്കേണ്ട; സർക്കാർ

സംസ്ഥാനത്ത് ബിയറും വൈനും മിനി പാക്കറ്റുകളായി വിൽക്കുന്നത് സംബന്ധിച്ച ബെവ്കോ തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചു. പുതിയ മദ്യ നയത്തിൽ ഉൾപ്പെടുത്താത്തതിനാൽ മാറ്റം വേണ്ടെന്നാണ് സർക്കാർ തീരുമാനം. 180 മി.ലിറ്ററിന് താഴെ ബിയർ വിൽക്കാൻ അബ്കാരി നയം അനുവദിക്കുന്നില്ലെന്നും നികുതി വകുപ്പ് പറയുന്നു. ജവാൻ റമ്മിന്റെ വില വർദ്ധിപ്പിക്കണമെന്ന് ബെവ്കോ ശുപാര്‍ശ ചെയ്തിരുന്നു. സർക്കാർ ഉടമസ്ഥതയിലുളള ട്രാവന്‍കൂര്‍ ഷുഗേഴ്സാണ് ജവാൻ മദ്യം ഉത്പാദിപ്പിക്കുന്നത്.

സ്പിരിറ്റിന്റെ വില കൂടിയ സാഹചര്യത്തിലാണ് വില വർധന ആവശ്യപ്പെട്ട് ബെവ്കോ സർക്കാരിന് ശുപാർശ നൽകിയത്. മിനി പാക്കറ്റുകളിൽ ബിയറും വൈനും വിൽക്കാനുള്ള ശുപാർശക്ക് സർക്കാർ തത്വത്തിൽ അനുമതി നൽകിയിരുന്നു.
ഇപ്പോൾ ലിറ്ററിന് 600 രൂപയാണ് ജവാന്റെ വില. 10 ശതമാനം വില കൂട്ടണമെന്നാണ് ബെവ്കോ എംഡി ശുപാര്‍ശ ചെയ്തിരിക്കുന്നത്.