ഇതാണ് കേരള മോഡല്‍, വരച്ചിട്ട കോളങ്ങളില്‍ അനുസരണയോടെ മദ്യം വാങ്ങാന്‍ നില്‍ക്കുന്നവര്‍

സംസ്ഥാനത്ത് കൊറോണ വൈറസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രതയാണ്. പിണറയി സര്‍ക്കാര്‍ സ്‌കൂളുകളും കോളേജുകളുമൊക്കെ അടച്ചെങ്കിലും ബിവറേജസുകള്‍ അടയ്ക്കാന്‍ തയ്യാറായില്ല. കനത്ത ജാഗ്രത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബിവറേജസ് ഔട്ടലെറ്റുകളും ബാറുകളും അടച്ചിടണം എന്ന ആവശ്യം ശക്തമാണ്. എന്നാല്‍ സര്‍ക്കാര്‍ ഈ ആവശ്യത്തോട് മുഖംതിരിച്ചു നില്‍ക്കുകയാണ്. പകരം മദ്യ ശാലകളില്‍ പോകുന്നവര്‍ സ്വീകരിക്കേണ്ട ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

മദ്യം വാങ്ങാന്‍ ക്യൂവില്‍ നില്‍ക്കുന്നവര്‍ ഒരുമീറ്റര്‍ അകലം പാലിക്കണമെന്നും ചുമ, തുമ്മല്‍ തുടങ്ങി രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പോകരുതെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. ബാറുകള്‍ക്കും ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് മുന്നിലും കൈകള്‍ വൃത്തിയാക്കാന്‍ സാനിട്ടൈസറും വെള്ളവും വയ്ക്കാനും നിര്‍ദേശമുണ്ട്.

സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ എല്ലാം പാലിച്ച് അച്ചടക്കത്തോടെ ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നവരുടെ ചിത്രങ്ങളും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുകയാണ്. പ്രസിദ്ധമായ കേരള മോഡല്‍ ഇവിടെയും ആവര്‍ത്തിക്കുകയാണ് എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇവ പങ്കുവയ്ക്കുന്നവര്‍ പറയുന്നത്. ചിലര്‍ ഇതിനെ രൂക്ഷഭാഷയില്‍ വിമര്‍ശിക്കുന്നുമുണ്ട്. എന്തുതന്നെയായാലും മദ്യപരുടെ അനുസരണയോടുള്ള നില്‍പ്പ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

മദ്യം വാങ്ങാനെത്തുന്നവര്‍ തൂവാലയോ മാസ്‌കോ ധരിച്ച് വരണം. പനി, ചുമ, ജലദോഷം എന്നീ രോഗ ലക്ഷണങ്ങളുള്ളവര്‍ മദ്യശാലയിലേക്ക് വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഉപഭോക്താക്കള്‍ കാണുന്ന രീതിയില്‍ എല്ലാ ഷോപ്പുകളിലും നിര്‍ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. സംസ്ഥാനത്ത് 270 ഔട്ട്ലറ്റുകളാണ് ബിവറേജസ് കോര്‍പറേഷനുള്ളത്. ആളുകള്‍ കൂട്ടമായെത്തുന്ന സ്ഥലം എന്നതു പരി?ഗണിച്ച് ബിവറേജസ് ഔട്ട്ലറ്റുകള്‍ പൂട്ടണമെന്നാണ് പ്രതിപക്ഷം അടക്കം ഒരു വിഭാ?ഗം ആവശ്യപ്പെടുന്നത്. എന്നാല്‍ മദ്യശാലകള്‍ ഒരു കാരണവശാലും അടയ്ക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ ആവര്‍ത്തിച്ചു. കൊവിഡ് വൈറസിനെതിരെ ജാഗ്രത തുടരുമ്‌ബോള്‍ തന്നെ കച്ചവട സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കണം എന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും ഒരു മദ്യശാലയും ഇതുവരെ അടച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു