സുരേഷ് ഗോപി ശാസിച്ച സൂര്യ സുചിയെ റിപോർട്ടർ ചാനൽ സ്ഥലം മാറ്റി

സുരേഷ് ഗോപി വിഷയത്തിൽ വിവാദ മാധ്യമ പ്രവർത്തകയേ ചാനൽ മാനേജ്മെന്റ് സ്ഥലം മാറ്റി. റിപോർട്ടർ ചാനൽ ജീവനക്കാരി സൂര്യ സുജിക്കെതിരെയാണ്‌ നടപടി. സുരേഷ് ഗോപിക്കെതിരെ സന്ദർഭവുമായി ബന്ധമില്ലാത്ത ചോദ്യങ്ങൾ ആവർത്തിച്ച് ചോദിച്ച് സംഘർഷാവസ്ഥ ഉണ്ടാക്കുകയായിരുന്നു

സൂര്യാ സുജിയ്ക്കെതിരേ റിപ്പോർട്ടർ ചാനൽ അച്ചടക്ക നടപടി സ്വീകരിച്ചു. തൃശ്ശൂരിൽ നിന്നും എറണാകുളത്തേക്ക് സ്ഥലം മാറ്റി.ഗരുഡൻ സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി തൃശ്ശൂരിൽ നടന്ന തിയറ്ററിലെ പ്രസ് മീറ്റിംഗിനിടെ , സുരേഷ് ഗോപിയെ അകാരണമായി പ്രകോപിപ്പിച്ച് , ഹിഡൻ അജണ്ടയുമായെത്തി സിനിമയെപ്പറ്റി ചോദിക്കാതെ മറ്റു കാര്യങ്ങൾ ആക്രോശിച്ചതിൻമേലാണ് നടപടി … സ്വന്തം ചാനലിലെ ക്യാമറാമാൻ ബിജു പോലും ‘ടി’ സംഭവത്തിൽ സൂര്യക്കെതിരേയാണ് നിലപാടെടുത്തത്.

ഇതര മീഡിയാകളിലെയും സീനിയർ റിപ്പോർട്ടർമാരടക്കം സൂര്യയുടെ പ്രവർത്തിയോടു വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഈ സംഭവം കൂടാതെയും വേറെയും പരാതികൾ സൂര്യയെക്കുറിച്ചുയർന്ന സാഹചര്യത്തിലാണ് അച്ചക്ക നടപടി സ്വീകരിച്ചത്.ചാനലിൽ നിന്നും പുറത്താക്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും , അത് വിവാദമാകാനിടയുള്ളതിനാൽ സ്ഥലം മാറ്റത്തിൽ തത്കാലം ഒതുക്കുകയായിരുന്നു.

ഇതോടെ സുരേഷ് ഗോപിക്കെതിരായ ഇടത്പക്ഷ വനിതാ മാധ്യമ പ്രവർത്തകരുടെ നീക്കങ്ങൾക്ക് തിരിച്ചടിയായി. പണി വേണേൽ പാർട്ടി വിപ്ലവം വേണ്ടാ എന്നും ആവേശം വേണ്ടാ എന്നും ഉള്ള മുന്നറിയിപ്പ് കൂടിയാണിത്.

തൃശൂർ ഗിരിജാ തിയറ്ററിൽ സ്ത്രീകൾക്ക് മാത്രമായുള്ള ഗരുഡന്റെ ഷോയിൽ എത്തിയതാണ്‌ നായക നടൻ സുരേഷ് ഗോപി. ആ സമയത്തായിരുന്നു സംഘർഷം ഉണ്ടായത്. വനിതാ റിപോർട്ടർ ചോദ്യം ചോദിക്കുക അല്ലായിരുന്നു. മറിച്ച് സമര രൂപത്തിൽ പ്രതിധേധം നടത്തുകയായിരുന്നു. ജോലി പൊലും മറന്ന് ഇത്തരം പ്രതിഷേധങ്ങൾ നടത്തിയത് ചാനൽ മാനേജ്മെന്റ് അംഗീകരിക്കുന്നില്ല എന്ന് മാത്രമല്ല ഇത് മാധ്യമ പ്രവർത്തനത്തിന്റെ പരിധിയിൽ വരുന്നില്ലെന്നും നിലപാട് സ്വീകരിച്ചതായറിയുന്നു

സൂര്യ സുചി സി.പി.എമ്മിന്റെ അടുത്ത ആളും പാർട്ടി കുടുംബത്തിലെ ആളുമാണ്‌. ചാനൽ മേധാവി നികേഷ് കുമാറിന്റെ നാട്ടുകാരിയും.ജേണലിസം കഴിഞ്ഞ് കാസർകോട് ഒരു ഫേസ്ബുക്ക് ചാനലിൽ ആയിരുന്നു.തുടർന്ന് കണ്ണൂർ സിറ്റി വിഷൻ ചാനലിൽ കയറി.അവിടെ നിന്നും ചില വിവാദങ്ങളേ തുടർന്ന് പിന്നീട് കണ്ണൂർ വൺ ചാനലിൽ കയറി. അവിടെയും വിവാദങ്ങളേ തുടർന്ന് ജോലി നിർത്തി. പിന്നീടാണ്‌ കൈരളിയിൽ കയറിയത്.പിന്നീട് ഇവർ കൈരളി തൃശൂർ ബ്യൂറോയിൽ എത്തി.അവിടെ നിന്നാണ്‌ റിപോർട്ടറിൽ എത്തിയത്.