
വണ്ടന്‍മേടിന് സമീപം വയലിലെ വെള്ളത്തിലേക്ക് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് അച്ഛനും രണ്ട് മക്കളും മരിച്ചു.
രാജാക്കണ്ടം നായരുസിറ്റി ചെമ്പകശ്ശേരി കനകാധരന (കനകന്‍-57), മക്കളായ വിഷ്ണു(31), വിനീദ്(27) എന്നിവരാണ് മരിച്ചത്. വീടിന്റെ സമീപത്തെ വയലില്‍ പുല്ല് ചെത്തുന്നതിനിടെ ഇന്ന് ഉച്ചകഴിഞ്ഞ് 3.30യോടെയാണ് ദുരന്തം.
പശുവിനെ കറക്കാന്‍നേരമായിട്ടും കാണാത്തതിനാല്‍ കനകന്റെ ഭാര്യ ഓമനഅന്വേഷിച്ചിറങ്ങിയപ്പോഴാണ് ഭര്‍ത്താവിനെയും മക്കളെയും വയലില്‍ വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
ദാരുണമായ സംഭവം. പൊട്ടി വീണ വൈദുതി ലൈനിൽ നിന്നും അപകടം ഉണ്ടായതിൽ വൈദ്യുതി വകുപ്പ് ഉത്തരവാദിയാണ്. ഇത്തരത്തിൽ അപകടം ഉണ്ടായാൽ ഓട്ടോമാറ്റിക് ആയി ലൈൻ ഓഫാകുന്ന അതി നൂതനമായ സംവിധാനങ്ങൾ വൈദ്യുതി വകിപ്പ് ലൈനുകളിലും ട്രാൻസ് ഫോർമറുകളിലും ഘടിപ്പിച്ചിട്ടുണ്ട്. കോടികൾ മുടക്കി ചെയ്യുന്ന സംവിധാനങ്ങൾ പ്രവർത്തിച്ചിട്ടില്ല എന്നും വ്യക്തം.