ഗോപിനാഥ് മുതുകാടിനെതിരായ പരാതികൾ ഗൗരവമുള്ളത് അന്വേഷിക്കും

ഗോപിനാഥ് മുതുകാടിനെതിരായ പരാതികൾ ഗൗരവമുള്ളത് അന്വേഷിക്കും എന്നും മന്ത്രി ആർ ബിന്ദു.  പരാതി പറഞ്ഞവർ ആരും സർക്കാരിനെ സമീപിച്ചിട്ടില്ലെന്നും മന്ത്രി ആർ ബിന്ദു. ഇത് ഗൗരവത്തോടെ ചർച്ച ചെയ്യേണ്ട വിഷയമാണ്, അതുകൊണ്ടുതന്നെ സംഭവത്തിന്റെ വിശദാംശങ്ങൾ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. താൻ മന്ത്രിയായി വന്ന ശേഷം സാമൂഹ്യ നീതി വകുപ്പിന്റെ സഹായം സ്ഥാപനത്തിന് നൽകിയിട്ടില്ലെന്നും മന്ത്രി ആർ ബിന്ദു.

ഗോപിനാഥ് മുതുകാടിനും മാജിക് പ്ലാനറ്റ്, ഡി.എ.സി എന്നീ സ്ഥാപനങ്ങളുടെ നടത്തിപ്പിനുമെതിരെ വൻ ആരോപണങ്ങൾ ഉയർന്നിരുന്നു..മുൻ ജീവനക്കാർ പോലും ആരോപണവും തെളിവുകളുമായി രംഗത്ത് വന്നു.വികലാംഗരെ പരിപാടികൾ നടക്കുമ്പോൾ വീൽ ചെയർ ഉപയോഗിക്കാൻ അനുവദിക്കില്ല. ഇഴഞ്ഞ് നിരങ്ങി വേണം എത്താൻ.

എന്നാലേ സഹതാപം കിട്ടൂവെന്നായിരുന്നു മുതുകാടിന്‍റെ നിലപാട്. അന്ന് ഷോ ചെയ്തിരുന്നത് ഓട്ടിസം മുതൽ മാനസിക വെല്ലുവിളി നേരിടുന്നവരടക്കമുള്ള അഞ്ച് കുട്ടികളായിരുന്നു. ഇവർക്ക് യഥാസമയം ഭക്ഷണം നൽകാറില്ല. അതിഥികളെ തൃപ്തിപെടുത്തലായിരുന്നു പ്രധാന ജോലി. ഇത് ചോദ്യംചെയ്തതോടെ വിരോധമായി. ഭിന്നശേഷിക്കാരായ കുട്ടികളെ പരിചരിക്കാൻ പരിശീലനം ലഭിച്ച ആരുമുണ്ടായില്ല. താനും ഒരു കുട്ടിയുടെ അമ്മയുമാണ് പരിചരിച്ചിരുന്നത് എന്ന് ഭിന്നശേഷിക്കാരനുമായ സി.പി. ശിഹാബ് പറഞ്ഞു.

മുതുകാട് ഫ്രോഡ് എന്നും വിദേശത്തുനിന്നും ഫണ്ട് തട്ടിയെടുക്കുന്നു എന്നും

മജീഷ്യൻ ഗോപിനാഥ്‌ മുതുകാട് ഭിന്ന ശേഷി കുട്ടികൾക്കായി നടത്തുന്ന സ്ഥാപനങ്ങളുടെ മറവിൽ സർക്കാരിൽ നിന്നും വിദേശത്തുനിന്നും ഫണ്ട് തട്ടിയെടുക്കുന്നു എന്ന ആരോപണം ഉയർന്നു.എന്നാൽ പുറത്തുനിന്നു കല്ലെറിയുന്നവർ തൻ ചെയ്യുന്നത് പോലെ എന്തെങ്കിലും ഒരു നല്ലകാര്യം ചെയ്ത കാണിക്കട്ടെ എന്നാണു മുതുകാടിന്റെ വെല്ലുവിളി.