മോദിയുടെ നീക്കം എന്ത്? തൃശൂരിൽ സുരേഷ് ഗോപിയെ പരാമർശിക്കാതെ

നരേന്ദ്ര മോദി എത്തും മുമ്പേ തൃശൂരിൽ സുരേഷ് ഗോപിക്ക് വോട്ട് ചോദിച്ച് ചുവരെഴുത്ത് ഉണ്ടായി. എന്നാൽ മോദി ആകട്ടേ തന്റെ തൃശൂരിലെ പ്രസംഗത്തിൽ ഒരിടത്തും സുരേഷ് ഗോപിയെ പരാമർശിച്ചും ഇല്ല. നരേന്ദ്ര മോദിയുടെ കേഡർ നീക്കവും നിലപാടും ആർക്കും പ്രവചിക്കാൻ ആവില്ല. അതിനാൽ തന്നെ തൃശൂരിലെ സുരേഷ് ഗോപിയുടെ സ്ഥനാർഥിത്വം പറയാനും ഉറപ്പിക്കാനും വരട്ടേ. മോദി നേരിട്ട് വന്നിട്ടും പറയാത്ത കാര്യങ്ങൾ ഇനി പ്രചരിപ്പിക്കുന്നതിൽ കാര്യമില്ലെന്നും ബിജെപിയിൽ അടക്കം പറച്ചിൽ.

ഇതിനിടെ എല്ലാ നേതാക്കളും നരേന്ദ്ര മോദിയുടെ വരവും ചടങ്ങിൽ പങ്കെടുത്തതും സ്വന്തം സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകളിൽ വൻ പ്രാധാന്യത്തോടെ കൊടുത്തപ്പോൾ സുരേഷ് ഗോപി അത് ഒഴിവാക്കിയതും ശ്രദ്ധേയം. മോദിക്കൊപ്പം വേദിയിലും റോഡ് ഷോയിലും ഉണ്ടായിട്ടും അത്ര വലിയ അവസരം ലഭിച്ചിട്ടും സുരേഷ് ഗോപി സ്വന്തം ഫേസ്ബുക്ക് പേജിൽ പോലും പ്രധാനമന്ത്രിക്കൊപ്പം ഉള്ള പരിപാടി ഇട്ടില്ല.പകരം ജനവരി 1നുള്ള അദ്ദേഹത്തിന്റെ വരാഹം സിനിമാ പോസ്റ്റർ ആണ്‌ അവസാനത്തേ പോസ്റ്റ്.

മാധ്യമ പ്രവർത്തകയും സുരേഷ് ഗോപിയുമായുള്ള കേസ് നിലനില്ക്കുന്നതിനാൽ തന്നെ സുരേഷ് ഗോപിയേ പരാമർശിക്കുന്നതിൽ നിന്നും മോദി വിട്ട് നില്ക്കുകയായിരുന്നു അത്രേ. സ്ത്രീ ശക്തി സംഗമത്തിൽ തന്നെ ഒരു സ്ത്രീ തന്റെ ശരീരത്തിൽ അനുവാദമില്ലാതെ സ്പർശിച്ച കേസിൽ ഉൾപ്പെട്ട ആളേ പരാമർശിച്ചാൽ തിരിച്ചടി ഉണ്ടാകും എന്നും മോദിക്ക് ഉപദേശം ലഭിച്ചിരുന്നു. സ്ത്രീ ശക്തി സംഗമ പരിപാടിയുടെ ലക്ഷ്യം തന്നെ ചോദ്യത്തിനും വിവാദത്തിനും ഇടയാക്കുമായിരുന്നു എന്നും മോദിക്ക് അറിയാമായിരുന്നു

എന്തായാലും കഴിഞ്ഞ ദിവസം മോഡി പലരെയും ആശയകുഴപ്പത്തിലാക്കി.തൃശൂരിൽ മോദിഒപ്പം തുറന്ന ജീപ്പിൽ സുരേഷ് ഗോപിയെ കണ്ടപ്പോൾ പലരും കരുതിയത് സുരേഷ് ഗോപിയുടെ സ്ഥാനാര്ഥിത്തവത്തെകുറിച്ച മോഡി വേദിയിൽ പറയുമെന്നാണ് പക്ഷെ ആരും വിചാരിച്ചത് പോലെ കാര്യങ്ങൾ നടന്നില്ല ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ മത്സര രംഗത്തെത്തുമെന്ന് ഏതാണ്ട് ഉറപ്പായെങ്കിലും വേദിയിലുണ്ടായിട്ടും സുരേഷ് ഗോപിയെ മോദി പരാമർശിച്ചില്ല.അതുകൊണ്ട് തന്നെ കേസ് നിലനില്ക്കുന്നതിനാൽ പുനർ വിചിന്തനം മോദി നടത്തുമോ?

തൃശൂരിലെ സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ടുള്ളതൊന്നും മോദി പറഞ്ഞതുമില്ല. പക്ഷേ മോദി വരും മുൻപ് ആദ്യം പ്രസംഗിച്ച ശോഭാ സുരേന്ദ്രൻ സുരേഷ് ഗോപിയെക്കുറിച്ചാണ് പ്രസംഗിച്ചത്. ജയിച്ചാൽ കേന്ദ്രമന്ത്രിയാകുമെന്നും പ്രഖ്യാപിച്ചു.ന്നാൽ മോഡി മിണ്ടാത്തത് പലർക്കും ആശയകുഴപ്പത്തിനിടയാക്കി. ഇനി തൃശൂർ മറ്റാർക്കും എങ്കിലുമാണോ എന്നും പലരും ആലോചിക്കാൻ ഇതാ കാരണമാവുകയും ചെയ്തു

‘സ്ത്രീ ശക്തി മോദിക്കൊപ്പം’ പരിപാടിക്കായി പ്രധാനമന്ത്രി തൃശൂരിൽ വരുന്നതിന് മുൻപേ സുരേഷ് ഗോപിക്കായി ചുവരെഴുത്തും പ്രത്യക്ഷപ്പെട്ടിരുന്നു. അതിനാൽ സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വം മോദി പരാമർശിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു.ചതിക്കില്ല എന്ന് ഉറപ്പാണ് ഈ മൂന്ന് വാക്കുകളാണ് സുരേഷ് ഗോപിയ്‌ക്കായി ഉയർന്ന ചുമരെഴുത്ത്. തൃശൂര്‍ ജില്ലയിലെ മുളയത്താണ് ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്.മറ്റൊരു ചുമരില്‍ രണ്ട് വാക്കുകള്‍ ഇങ്ങിനെ:’തൃശൂരിന്റെ സ്വന്തം’.. ബിജെപി തൃശൂര്‍ ജില്ലയിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും മുന്‍പാണ് ഈ ചുമരെഴുത്ത്.

അതേസമയം,​ 41 മിനിറ്റ് നീണ്ട പ്രസംഗത്തിൽ സുരേഷ് ഗോപിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമർശിച്ചില്ലെങ്കിലും റോഡ് ഷോയിൽ സുരേഷ് ഗോപിയും താരമായി. മഹിളാമോർച്ച അദ്ധ്യക്ഷയ്ക്കും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനുമൊപ്പം തുറന്നജീപ്പിൽ ഇടം കിട്ടിയത് സുരേഷ് ഗോപിക്ക് മാത്രമായിരുന്നു.